Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉപതെരഞ്ഞെടുപ്പ്​;...

ഉപതെരഞ്ഞെടുപ്പ്​; മാങ്കുളത്ത് ഭരണപക്ഷത്തിന് ആശ്വാസ ജയം

text_fields
bookmark_border
അടിമാലി: ജയം ഉറപ്പില്ലാത്തതിനാൽ മുൻകരുതലെടുത്ത മാങ്കുളത്ത് ഉപതെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് ആശ്വാസ വിജയം. എൽ. ഡി.എഫ് സ്ഥാനാർഥി എൻ.എസ്. സുനീഷാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്. എതിർ സ്ഥാനാർഥി യു.ഡി.എഫിലെ വിഷ്ണു രവീന്ദ്രനെ 147 വോട്ടുകൾക്കാണ് സുനീഷ് പരാജയപ്പെടുത്തിയത്. ഇതോടെ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തി. 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് ആറ്, യു.ഡി.എഫ് ആറ് എന്നായിരുന്നു കക്ഷിനില. സി.പി.എമ്മിലെ രവീന്ദ്രൻ കുഞ്ഞപ്പൻ രാജിവെച്ചതോടെയാണ് മാങ്കുളത്ത് എൽ.ഡി.എഫിന് പ്രതിസന്ധി ഉടലെടുത്തത്. ഉപതെരെഞ്ഞടുപ്പിന് മുമ്പ് പഞ്ചായത്ത് ഭരണം നിലനിർത്താൻ കേരള കോൺഗ്രസ് എം അംഗത്തെ സ്വന്തം പാളയത്തിലെത്തിച്ച എൽ.ഡി.എഫ് നോട്ടീസ് ഇറക്കി ഭരണം മാറുകയില്ലെന്ന സന്ദേശം നൽകിയിരുന്നു. 11ാം വാർഡ് അംഗം േത്രസ്യാമ്മ ഔസേപ്പാണ് എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഏഴ്, എൽ.ഡി.എഫ് ആറ് എന്നായിരുന്നു കക്ഷിനില. എന്നാൽ, കോൺഗ്രസ് അംഗത്തെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ എൽ.ഡി.എഫ് അധികാരത്തിലെത്തുകയായിരുന്നു. ഇതോടെ ഭൂരിപക്ഷം നേടിയിട്ടും യു.ഡി.എഫ് ഭരണത്തിൽനിന്ന് പുറത്തായി. ഈ ക്ഷീണം മാറ്റാൻ ഉപതെരഞ്ഞെടുപ്പിൽ ശക്തമായി രംഗത്തിറങ്ങിയെങ്കിലും പ്രയോജനപ്പെട്ടില്ല. സി.പി.എം അംഗമായിരുന്ന രവീന്ദ്രൻ കുഞ്ഞപ്പൻ പഞ്ചായത്ത് അംഗത്വം രാജിെവച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രവീന്ദ്രൻ കുഞ്ഞപ്പൻെറ മകൻ വിഷ്ണു രവീന്ദ്രനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story