Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബോക്സിങ്​ താരങ്ങൾക്ക് ...

ബോക്സിങ്​ താരങ്ങൾക്ക് മികച്ച വിജയം

text_fields
bookmark_border
ഇടുക്കി: ജില്ല സ്പോർട്സ് കൗൺസിലിനു കീഴിലുള്ള രാജാക്കാട് എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി സ്പോർട്സ് അക്കാ ദമിയിലെ ബോക്സിങ് താരങ്ങൾക്ക് കൊല്ലത്ത് നടന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം. സബ് ജൂനിയർ വിഭാഗത്തിൽ ജിസ്ബിൻ ജിസിൻ ജിജോ സ്വർണവും ബേസിൽ എം. ബേബി, അതുൽ അനു എന്നിവർ വെങ്കലവും ജൂനിയർ വിഭാഗത്തിൽ ദിനിൽ കെ. ദേവൻ, ജോജോ ജോസ്, അശ്വിൻ സന്തോഷ് എന്നിവർ സ്വർണമെഡലും നേടി. സ്പോർട്സ് കൗൺസിൽ ബോക്സിങ് പരിശീലകൻ ജിബിൻ റാഫേലാണ് പരിശീലനം നൽകുന്നത്. ഹരിയാനയിൽ നടക്കുന്ന ദേശീയ സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിലേക്ക് ജിസ്ബിൻ ജിസിൻ ജിജോ തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story