Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രളയാനന്തര...

പ്രളയാനന്തര പുനർനിർമാണത്തിൽ പങ്കുചേർന്ന്​ കെയർ ഇന്ത്യ

text_fields
bookmark_border
ഇടുക്കി: ജില്ലയിലെ ഗ്രാമീണമേഖലകളിൽ പ്രളയാനന്തര പുനർനിർമാണങ്ങളിൽ പങ്കുചേർന്ന് കെയർ ഇന്ത്യ എന്ന നോൺ േപ്രാഫിറ്റ് ഓർഗനൈസേഷൻ. പ്രളയാനന്തര ഭവനങ്ങളുടെ പുനർനിർമാണം, കാർഷിക മേഖലയുടെ പുനരുദ്ധാരണം തുടങ്ങിയവ ഏറ്റെടുത്ത് പഞ്ചായത്തുകളുടെയും വില്ലേജുകളുടെയും സഹകരണത്തോടെയാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ കെയർ ഇന്ത്യ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയത്. കഴിഞ്ഞ ഒമ്പതു മാസം നടത്തിയ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും തുടർപ്രവർത്തനം ചർച്ച ചെയ്യുന്നതിനും കെയർ ഇന്ത്യ പ്രതിനിധികളുടെ യോഗം അടിമാലിയിൽ ചേർന്നു. പരിപാടിയുടെ ഉദ്ഘാടനം ദേവികുളം തഹസിൽദാർ കെ.എം. ഷാജി നിർവഹിച്ചു. ജില്ലയിൽ വെള്ളത്തൂവൽ, അടിമാലി, ദേവികുളം, വാത്തിക്കുടി തുടങ്ങി പത്തോളം വില്ലേജുകളിലെ പുനർനിർമാണ പ്രവർത്തനങ്ങളിൽ കെയർ ഇന്ത്യ പങ്കുചേർന്നു. 20-30 ശതമാനം കേടുപാടുകൾ സംഭവിച്ച 171 വീടുകളുടെ അറ്റകുറ്റപ്പണി, വിവിധ ഇടങ്ങളിലായി 250 ഏക്കറോളം കൃഷിഭൂമിയുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടത്തിയത്. അടിമാലി കൊരങ്ങാട്ടിയുൾെപ്പടുന്ന 45 ഏക്കറോളം പാടശേഖരങ്ങളും ഇതിൽ ഉൾപ്പെടുന്നു. 10 പേരടങ്ങുന്ന വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനം ഏകോപിപ്പിച്ചത്. 10 വില്ലേജുകളുടെ പരിധിയിൽ ഉൾപ്പെടുന്ന കർഷകരെയും തൊഴിലാളികളെയും ഉൾപ്പെടുത്തി 15,230 തൊഴിൽ ദിനങ്ങളും സമ്മാനിച്ചു. ജില്ലയിൽ 105 കിണറുകൾ ശുചീകരിച്ചതിനൊപ്പം 85 കമ്യൂണിറ്റി സൻെററുകളും പ്രവർത്തനക്ഷമമാക്കി. യോഗത്തിൽ കെയർ ഇന്ത്യ ജില്ല കോഓഡിനേറ്റർ ഡോ. ഷിബു, സംസ്ഥാന പ്രതിനിധി ശ്യാമള അശോക്, ടി. ലിസ, വി.ആർ. ഹരി ബാലാജി തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തനം വിശകലനം ചെയ്തുള്ള ഹാൻഡ് ബുക്ക് പ്രകാശനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story