Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകസ്​റ്റഡി മരണം:...

കസ്​റ്റഡി മരണം: അന്വേഷണ സംഘത്തെ മാറ്റണം -ഇബ്രാഹിംകുട്ടി കല്ലാര്‍

text_fields
bookmark_border
തൊടുപുഴ: സാമ്പത്തിക തട്ടിപ്പുകേസ് പ്രതി രാജ്‌കുമാറിൻെറ മരണം കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്നല്ലെന്ന പൊലീസിൻെ റ വാദം യാഥാർഥ്യം മറച്ചുെവക്കുന്നതാണെന്നും ജില്ലയിലെ നിലവിലെ പൊലീസ് മേധാവികളെ മാറ്റിനിര്‍ത്തി അന്വേഷിച്ചാല്‍ മാത്രമേ ഈ കേസ്‌ തെളിയുകയുള്ളൂവെന്നും ഡി.സി.സി പ്രസിഡൻറ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. നിക്ഷേപകര്‍ക്ക്‌ നഷ്‌ടപ്പെട്ട തുക ലഭിക്കാന്‍ നടപടി സ്വീകരിക്കണം. ജൂണ്‍ 12ന് കസ്റ്റഡിയിലെടുത്ത രാജ്‌കുമാറിനെ കോടതിയില്‍ ഹാജരാക്കാതെ 16വരെ പൊലീസ്‌ കസ്റ്റഡിയില്‍വെക്കുകയും മർദിക്കുകയും ചെയ്തത്‌ സംബന്ധിച്ച്‌ അന്വേഷിക്കണം. ജയില്‍ അധികൃതര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ രാജ്‌കുമാറിനെ ഹാജരാക്കിയപ്പോള്‍ ഡോക്‌ടറോട്‌ പൊലീസ് മൃഗീയമായി മർദിച്ചിരുന്നുവെന്ന്‌ സൂചിപ്പിച്ചിരുന്നതായും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു. കേസില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റർ മത്സരം തൊടുപുഴ: ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സഹകരണത്തോടെ, ന്യൂമാൻ കോളജിലെ ബോട്ടണി വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച കോളജിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള കുട്ടികൾ തങ്ങൾ തയാറാക്കിയ പോസ്റ്ററുകളുമായി വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം രാവിലെ 9.30ന് ന്യൂമാൻ കോളജിൽ എത്തണം. 'മനുഷ്യനും അവൻെറ പരിസ്ഥിതിയും' വിഷയത്തിലാണ് പോസ്റ്ററുകൾ തയാറാക്കേണ്ടത്. ഫോൺ നമ്പർ: 9447384331.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story