Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചെറുതോണിയുടെ...

ചെറുതോണിയുടെ പുനരുദ്ധാരണം നീളുന്നു; കാടുകയറി ഏക്കറുകണക്കിന് ഭൂമി

text_fields
bookmark_border
ചെറുതോണി: പ്രളയത്തിൽ തകർന്നടിഞ്ഞ ചെറുതോണിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ മലകയറിയെത്തുന്നവർ കെട്ടിടങ്ങളും സൗ കര്യങ്ങളുമില്ലാതെ നിരാശരായി മടങ്ങുന്നു. സർക്കാറിൻെറ അധീനതയിലുള്ള സ്ഥലങ്ങൾ കാടുകയറി നശിക്കുമ്പോഴാണ് ഈ ദുരവസ്ഥ. കഴിഞ്ഞ ആഗസ്റ്റിൽ ഡാം തുറന്നുവിട്ടപ്പോൾ ചെറുതോണി ടൗണിലെ മുപ്പതോളം വ്യാപാര സ്ഥാപനങ്ങളാണ് ഒലിച്ചുപോയത്. ഇതിനുശേഷം സ്ഥലമില്ലാത്തതിനാൽ പുതിയ വ്യാപാരസ്ഥാപനം തുടങ്ങാൻ വ്യാപാരികൾക്ക് കഴിഞ്ഞില്ല. ജില്ല ആസ്ഥാനത്ത് ടൗണിലും ഗിരിജ്യോതി കോളജിന് സമീപത്തും ഏക്കറുകണക്കിന് ഭൂമിയാണ് കാടുകയറി നശിക്കുന്നത്. ഇവിടെ പുതിയ കെട്ടിടങ്ങൾ നിർമിച്ചു നൽകിയാൽ ബിസിനസിന് പണം മുടക്കാൻ തയാറായി വ്യവസായികളും ചെറുകിട കച്ചവടക്കാരും മുന്നോട്ടുവന്നതാണ്. എന്നാൽ, ടൗണിൻെറ പുനരുദ്ധാരണത്തിന് തികഞ്ഞ അനാസ്ഥയാണ് അധികൃതർ കാണിക്കുന്നത്. കാടുപിടിച്ച സ്ഥലം സാമൂഹികവിരുദ്ധരുടെ താവളമായിരിക്കുകയാണ് ഇപ്പോൾ. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ഈ സ്ഥലം വിട്ടുനൽകുന്ന കാര്യം സർക്കാർ പരിഗണിച്ചിട്ടില്ല. ചെറുതോണി ടൗണിലെ ഭൂമി പാട്ടത്തിന് നൽകാൻ തയാറായാൽ പോലും പൊതുജനപങ്കാളിത്തത്തോടെ വ്യാപാര സമുച്ചയങ്ങൾ നിർമിക്കാൻ സാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story