Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅറ്റുപോകാറായ നാല്​...

അറ്റുപോകാറായ നാല്​ വിരലുകൾ എട്ടുമണിക്കൂറെടുത്ത്​ തുന്നിച്ചേർത്തു

text_fields
bookmark_border
തൊടുപുഴ: അറ്റുതൂങ്ങിയ നാല് കൈവിരലുകൾ എട്ടു മണിക്കൂറെടുത്ത് തുന്നിച്ചേർത്തു. നീലൂർ സ്വദേശിയായ ഷാജിയുടെ (53) ഇടതുകൈയിലെ വിരലുകളാണ് തുന്നിച്ചേർത്തത്. മരപ്പണിക്കിെട കട്ടർ മെഷീൻകൊണ്ട് അറ്റുപോകാറായ അവസ്ഥയിൽ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രക്തക്കുഴലുകളും നാഡികളും കൈകൾക്ക് ചലനശേഷി നൽകുന്ന ടെൻഡനുകളും ചതഞ്ഞരഞ്ഞ അവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തുമ്പോൾ. പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്സ്, അനസ്തേഷ്യ, എമർജൻസി ആൻഡ് േട്രാമാ കെയർ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും സ്റ്റാഫുകളുടെയും പരിശ്രമത്താൽ എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ വിരലുകൾ തുന്നിച്ചേർക്കാനും രക്തയോട്ടം പുനഃസ്ഥാപിക്കാനും ചലനശേഷി വീണ്ടെടുക്കാനുമായി. ഡോ. രഞ്ജി ഐസക് ജെയിംസ്, ഡോ. സ്റ്റീഫൻ ജോസഫ്, ഡോ. ആർ. രഞ്ജിത്, ഡോ. സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ പൂർണമായ ചലനശേഷി വീണ്ടെടുത്തുവരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story