Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:00 AM IST Updated On
date_range 2 Jun 2019 5:00 AM ISTപ്രളയക്കെടുതി: ലയൺസ് ക്ലബ് ഭവനങ്ങൾ കൈമാറി
text_fieldsbookmark_border
ചെറുതോണി: വാഗ്ദാനങ്ങളിലല്ല പ്രവർത്തനങ്ങളിലാണ് സംഘടനകൾ ശ്രദ്ധ ചെലുത്തേണ്ടതെന്ന് കലക്ടർ എച്ച്. ദിനേശൻ. ഇടുക്കിയിലെ പ്രളയക്കെടുതിയിൽ ഭവനം നഷ്ടപ്പെട്ട മൂന്ന് കുടുംബത്തിന് ലയൺസ് ക്ലബ് നിർമിച്ചുനൽകുന്ന സ്നേഹഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയസമയത്തും തുടർന്നും ഇടുക്കിയുടെ പുനർനിർമാണത്തിനും ജീവനോപാധി നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനും ഇടുക്കി ലയൺസ് ക്ലബ് നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പാക്കിയത്. ഇത് മാതൃകപരമാെണന്ന് കലക്ടർ പറഞ്ഞു. പ്രസിഡൻറ് മനോജ് സ്കറിയ അധ്യക്ഷതവഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ എ.വി. വാമനകുമാർ, സെക്രട്ടറി ജോസ് കുഴികണ്ടത്തിൽ, ട്രഷറർ ജോർജി ജോർജ്, ആർ. ജവഹർ, ബാബു ജോസഫ്, സാജൻ കുന്നേൽ എന്നിവർ സംസാരിച്ചു. 2019 ജനുവരിയിൽ ഇടുക്കി രൂപത മെത്രാൻ ജോൺ നെല്ലിക്കുന്നേലാണ് ഭവന നിർമാണത്തിൻെറ തറക്കല്ലിടിൽ നിർവഹിച്ചത്. ഇടുക്കിയിൽ വീട് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം ഇടുക്കി ആലുങ്കൽപീടികയിൽ വീട്ടിൽ സിന്ധു എന്ന വീട്ടമ്മയും താന്നിക്കണ്ടത്ത് അഞ്ചു സൻെറ് സ്ഥലം താന്നിക്കണ്ടം സൻെറ് മേരീസ് പള്ളിയും അഞ്ചു സൻെറ് സ്ഥലം ചെറുതോണിയിലെ സാംസ്കാരിക പ്രവർത്തകനും വ്യാപാരിയുമായ പാറത്തോട് ആൻറണിയും സൗജന്യമായാണ് നൽകിയത്. ചടങ്ങിൽ ഇവരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story