Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:00 AM IST Updated On
date_range 2 Jun 2019 5:00 AM ISTകൊതിപകരും ചക്ക വിഭവങ്ങൾ; കട്ടപ്പനയിൽ ഭക്ഷ്യമേളക്ക് തുടക്കം
text_fieldsbookmark_border
കട്ടപ്പന: ചക്ക വിഭവങ്ങളുടെ മാധുര്യം നിറച്ച് ഭക്ഷ്യസുരക്ഷ വാരാചരണത്തിനു കട്ടപ്പനയിൽ 'രുചികരമായ' തുടക്കം. ഭക്ഷ് യസുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നു മുതൽ ഏഴുവരെ സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷ വാരാചരണത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ഭക്ഷ്യമേള 'രുചി മഹോത്സവം 2019'ലാണ് (ഈറ്റ് റൈറ്റ് മേള) ചക്കവിഭവങ്ങളും നാടൻ ഭക്ഷ്യോൽപന്നങ്ങളും വൈവിധ്യമൊരുക്കുന്നത്. രണ്ടു ദിവസങ്ങളിലായി കട്ടപ്പന മിനിസ്റ്റേഡിയത്തിൽ നടക്കുന്ന മേള കുടുംബശ്രീ ജില്ല മിഷൻ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ വിവിധ കുടുംബശ്രീ യൂനിറ്റുകൾ തയാറാക്കിയ ചക്കചിപ്സ്, ചക്കക്കുരു അവലോസുണ്ട, ഉണക്കച്ചക്ക, ചക്കപ്പഴം ഉണങ്ങിയത്, ചക്കപ്പഴംകൊണ്ടുള്ള കുമ്പിളപ്പം, ഹൽവ, ഉണ്ണിയപ്പം, ചക്കക്കുരു അച്ചാർ, ചക്കപ്പഴം പാനി തുടങ്ങിയവ മേളയിൽ ലഭ്യമാണ്. പഴമക്കാർ ചക്കയില്ലാത്തപ്പോൾ ഉപയോഗിക്കാനായി സീസണിൽ ചക്കപ്പഴം ഉപയോഗിച്ച് നിർമിച്ചു കേടുകൂടാതെ സൂക്ഷിച്ചിരുന്നതും പുതുതലമുറക്ക് അത്ര പരിചിതമല്ലാത്തതുമായ ചക്കത്തെരയുടെ രുചിയും മേളയിൽ പരിചയപ്പെടാം. മിതമായ വിലയിൽ ചക്കപ്പായസത്തിൻെറ മാധുര്യവും ഇവിടെ നിന്ന് രുചിച്ചറിയാം. കുടുംബശ്രീ അംഗങ്ങളുടെ ജൈവപച്ചക്കറി വിപണനവും മേളയോടനുബന്ധിച്ച് നടക്കുന്നുണ്ട്. മേളയുടെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ േഗ്രസ്മേരി ടോമിച്ചൻ അധ്യക്ഷതവഹിച്ചു. സി.ഡി.എസ് വൈസ് ചെയർപേഴ്സൻ ഷൈനി ജിജിക്ക് ഭേക്ഷ്യാൽപന്നങ്ങൾ നൽകിക്കൊണ്ട് നഗരസഭ ചെയർമാൻ ആദ്യവിൽപന നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ ബെന്നി കല്ലൂപുരയിടം, ലീലാമ്മ ഗോപിനാഥ്, ഭക്ഷ്യസുരക്ഷ ഇടുക്കി സർക്കിൾ ഓഫിസർ എസ്. അനഘ, കുടുംബശ്രീ ജില്ല േപ്രാഗ്രാം മാനേജർ ശ്രീപ്രഭ മുകേഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story