സുബോധമില്ലാതെ വിളിച്ചുപറയുന്നതാരെന്ന്‌ ജനങ്ങള്‍ക്കറിയാം -കോണ്‍ഗ്രസ്​

05:01 AM
07/05/2019
ഇടുക്കി: സ്വന്തം നിയോജകമണ്ഡലത്തിൽ കള്ളവോട്ട്‌ ആരോപണം ഉയർന്നിട്ടും ഇതേപ്പറ്റി ഒന്നും പറയാത്ത മന്ത്രി എം.എം. മണി, ഡി.സി.സി പ്രസിഡൻറിനെ അധിക്ഷേപിച്ചത്‌ പ്രതിഷേധാർഹമാണെന്നും സുബോധമില്ലാതെ ഓരോന്ന് വിളിച്ചുപറയുന്നത്‌ ആരെന്ന്‌ ജനങ്ങൾക്ക് അറിയാമെന്നും ഡി.സി.സി വൈസ്‌ പ്രസിഡൻറുമാരായ ജോയി വെട്ടിക്കുഴി, ജോർജ് ജോസഫ്‌ പടവൻ, കെ.ആർ. സുകുമാരൻനായർ, പി.വി. സ്‌കറിയ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേതൃത്വം നൽകിയ പി.ജെ. ജോസഫിനെയും ഇബ്രാഹിംകുട്ടി കല്ലാറിനെയും പരാജയഭീതി മുന്നിൽകണ്ട്‌ അവഹേളിക്കുകയാണ്‌ മന്ത്രി ചെയ്‌തത്‌. മന്ത്രി എം.എം. മണിയുടെ മണക്കാട്‌ പ്രസംഗം, പൊമ്പിളൈ ഒരുമൈ നേതാക്കൾക്കെതിരെ നടത്തിയ പരാമർശം, ഇടുക്കി എൻജിനീയറിങ് കോളജ്‌ പ്രിൻസിപ്പലിനെതിരെയുണ്ടായ പരാമർശം തുടങ്ങിയവ പരിശോധിച്ചാൽ എം.എം. മണിയുടെ ധാർമികത മനസ്സിലാകും. കവലച്ചട്ടമ്പികളെപ്പോലെ സി.പി.എം നേതാക്കൾ എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ തകരുന്നതല്ല ഡി.സി.സി പ്രസിഡൻറിൻെറ വ്യക്തിത്വമെന്നും അവർ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ മക്കൾ നൂറുശതമാനം മറയൂർ: മറയൂരിന് സമീപം തേയിലത്തോട്ടം തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന സ്‌കൂളിന് എസ്.എസ്.എൽ.സിയിൽ നൂറുശതമാനം വിജയം. വാഗുവുര ഗവ. ഹൈസ്‌കൂളും സോത്തുപാറ ഗവ. ഹൈസ്‌കൂളുമാണ് നൂറുശതമാനം വിജയം നേടിയത്. വാഗുവുര ഗവ. ഹൈസ്‌കൂളിൽ പരീക്ഷ എഴുതിയ 16 പേരും ചോത്തുപാറ ഗവ. ഹൈസ്‌കൂളിൽ 14 പേരും വിജയിച്ചു. പരിമിതികൾക്കിടയിലും വിദ്യാർഥികളുടെ പരിശ്രമഫലമായാണ് മികച്ച വിജയം നേടാനായെതന്ന് പ്രധാനാധ്യാപകർ പറഞ്ഞു. ഡോ. ഫസൽ ഗഫൂറിന് വധഭീഷണി; നടപടി വേണം തൊടുപുഴ: എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂറിനുണ്ടായ വധഭീഷണി ഗൗരവമായി കാണണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എം.ഇ.എസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും മുൻ ജില്ല പ്രസിഡൻറുമായ വി.എം. അബ്ബാസ് ആവശ്യപ്പെട്ടു. സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണ്. സർക്കുലറിനെതിരെ കാസർകോട് ജില്ല കമ്മിറ്റിയുടെ പ്രസ്താവന അപലപനീയമാണെന്നും വി.എം. അബ്ബാസ് പറഞ്ഞു.
Loading...