Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:01 AM IST Updated On
date_range 1 May 2019 5:01 AM ISTകുട്ടിക്കാനത്തെ ടാർ മിക്സിങ് പ്ലാൻറിന് മുന്നിലെ സമരം അവസാനിപ്പിച്ചു
text_fieldsbookmark_border
പീരുമേട്: കുട്ടിക്കാനത്തെ ഹോട്ട് ടാർ മിക്സിങ് പ്ലാൻറിന് മുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന റിേല സ മരം താൽക്കാലികമായി അവസാനിപ്പിച്ചു. ഏപ്രിൽ 28 വരെ പ്ലാൻറ് പ്രവർത്തിപ്പിക്കാനാണ് ഹൈകോടതി ഉടമക്ക് അനുമതി നൽകിയിരുന്നത്. പ്ലാൻറിൻെറ പ്രവർത്തനം ഉടമ താൽക്കാലികമായി നിർത്തിയതിനെ തുടർന്നാണ് 37ാം ദിവസം റിേല സമരവും താൽക്കാലികമായി അവസാനിപ്പിച്ചത്. സമരസമിതി ഹൈകോടതിയിൽ നൽകിയ ഹരജി മേയ് ഏഴിന് പരിഗണിക്കും. പ്ലാൻറ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ സമരസമിതി രൂപവത്കരിച്ച് പ്രതിഷേധ പരിപാടികൾ നടത്തുന്നത്. മുട്ടം വോളി ഇന്ന് മുതൽ മുട്ടം: ശക്തി വോളി ക്ലബിൻെറ ആഭിമുഖ്യത്തിൽ മുട്ടം പഞ്ചായത്ത് ഫ്ലഡ്ൈലറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ച മുതൽ അഞ്ചുവരെ അഖില കേരള വോളിബാൾ ടൂർണമൻെറ് നടക്കും. വൈകീട്ട് ഏഴിന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അന്തരിച്ച മുൻ ഇന്ത്യൻ താരം കെ.എൻ. രാജീവൻ നായരുടെ സ്മരണക്കായാണ് ടൂർണമൻെറ്. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി എം.എം. മണി സമ്മാനദാനം നിർവഹിക്കും. ഡീൻ 15000ത്തിലധികം ഭൂരിപക്ഷം നേടും -യു.ഡി.എഫ് ഇടുക്കി: യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇടുക്കി അസംബ്ലി നിയോജക മണ്ഡലത്തിൽ 15000ത്തിലധികം വോട്ടിൻെറ ഭൂരിപക്ഷം നേടുമെന്ന് യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം നേതൃയോഗം. കഴിഞ്ഞ െതരഞ്ഞെടുപ്പിൽ കാണാത്തത്ര ആവേശത്തോടെയാണ് ജനങ്ങൾ യു.ഡി.എഫിനെയും സ്ഥാനാർഥിയെയും സ്വീകരിച്ചതെന്ന് യോഗം വിലയിരുത്തി. ജോണി കുളംപള്ളി അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ്, യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ, എ.പി. ഉസ്മാൻ, ഷാജി കാഞ്ഞമല തോമസ് രാജൻ, ജെയ്സൺ കെ. ആൻറണി, കെ.ബി. സെൽവം, മനോജ് മുരളി, ജോസ് ഊരക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story