Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:01 AM IST Updated On
date_range 1 May 2019 5:01 AM ISTവോട്ട് നിഷേധിക്കപ്പെട്ടവരുടെ കൂട്ടായ്മ നാളെ
text_fieldsbookmark_border
നെടുങ്കണ്ടം: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് നിഷേധിക്കപ്പെട്ടവരുടെ കൂട്ടായ്മ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നെ ടുങ്കണ്ടം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്തിട്ടുള്ളവയിൽ 90 ശതമാനവും യു.ഡി.എഫ് വോട്ടുകളാണെന്നാണ് ആരോപണം. കരട് വോട്ടർപട്ടികയിൽ പേര് ഉണ്ടായിരുന്നവരിൽ പലർക്കും അന്തിമ ലിസ്റ്റിൽ പേര് നീക്കംചെയ്തതു മൂലം വോട്ട് ചെയ്യാൻ കഴിയാതെ വന്നു. ഭരണകക്ഷികൾ നൽകിയ ലിസ്റ്റനുസരിച്ച് ബി.എൽ.ഒമാരെ ഉപയോഗപ്പെടുത്തി താമസം മാറിയവരെയും മറ്റും വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് വെട്ടിമാറ്റുകയായിരുന്നുവെന്നാണ് ആരോപണം. വിവിധ കാരണങ്ങളാൽ വാർഡുകളിൽനിന്നുപോലും മാറി താമസിക്കുന്നവരെ ലിസ്റ്റിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു. നെടുങ്കണ്ടം പഞ്ചായത്തിൽ മാത്രം ആയിരത്തിലധികം പേർക്ക് വോട്ട് നിഷേധിക്കപ്പെട്ടു. കൂട്ടായ്മയിൽ വോട്ട് നിഷേധിക്കപ്പെട്ട മുഴുവൻ ആളുകളും പങ്കെടുക്കണമെന്ന്് ഡി.സി.സി ജനറൽ സെക്രട്ടറി എം.എൻ. ഗോപി അറിയിച്ചു. കാതടപ്പിച്ച് ഹോൺ മുഴങ്ങുന്നു; നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ് അടിമാലി: കാതടിപ്പിക്കുന്ന ശബ്ദവുമായി വാഹനങ്ങള്‍ നിരത്തിലൂടെ പായുമ്പോഴും മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. എയര്‍ഹോണ്‍ രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റണമെന്ന ട്രാന്‍സ്‌പോർട്ട് കമീഷണറുടെ നിർദേശമുണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാണ് ആരോപണം. സർവിസ് ബസുകളും ലോറികളും ഓട്ടോകളിലും ഇരുചക്ര വാഹനങ്ങളിലുമാണ് കൂടുതലായും എയർഹോണും ശബ്ദം കൂടിയ ഹോണുകളും ഘടിപ്പിച്ചിട്ടുള്ളത്. എയർഹോണുകൾ ഉൾെപ്പടെ ഡെസിബെൽ കൂടിയ മൾട്ടിഹോണുകളടക്കം ടൂറിസ്റ്റ് ബസുകളിലും വാനുകളിലും സ്വകാര്യ ബസുകളിലും ഉപയോഗിക്കുന്നുണ്ട്. കാൽനടക്കാർ, ട്രാഫിക് പൊലീസ്, വഴിയോര കച്ചവടക്കാർ, വാഹന യാത്രക്കാർ എന്നിവരെയെല്ലാം അമിത ശബ്ദത്തിലുള്ള ഹോൺ സാരമായി ബാധിക്കുന്നു. 70 ഡെസിബെല്ലിൽ കൂടുതലുള്ള ശബ്ദം കേൾവിക്ക് തകരാർ ഉണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശബ്ദമലിനീകരണ നിയമങ്ങളും മോട്ടോർ വാഹന ആക്ടും പ്രകാരം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ട ഹോണുകളെപ്പറ്റി മാനദണ്ഡങ്ങളുണ്ട്. ഇരുചക്ര വാഹനം മുതൽ ബസ് വരെ അവയുടെ ഭാരവും വലുപ്പവുമനുസരിച്ച് ഇത് 80 മുതൽ 91 ഡെസിബെൽ വരെയാകാം. വാഹനങ്ങളിൽ എയർഹോൺ ഉപയോഗിക്കരുതെന്നും ഇലക്ട്രിക് ഹോൺ ഉപയോഗിക്കണമെന്ന് പറയുന്നുവെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story