Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2019 5:01 AM IST Updated On
date_range 19 April 2019 5:01 AM ISTഅഞ്ചുനാടിനെ ഇളക്കിമറിച്ച് ഡീൻ കുര്യാക്കോസ്
text_fieldsbookmark_border
മറയൂർ: അഞ്ചുനാടിന് ആവേശമായി ഡീൻ കുര്യാക്കോസിൻെറ തെരഞ്ഞെടുപ്പ് പര്യടനം. മേഖലയിലെ ആദിവാസി കുടികളിൽ നടന്ന പര്യട നത്തിന് ശേഷം റോഡ് ഷോയും നടത്തി. ഇരുചക്ര വാഹനങ്ങളിൽ പ്ലക്കാർഡുകളും കൊടിതോരണങ്ങളുമായി യുവാക്കളുടെ സംഘം റോഡ് ഷോയിൽ അണിനിരന്നു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ സ്ഥാനാർഥിക്ക് ഒാരോ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയത്. സ്ഥാനാർഥിക്ക് അഭിവാദ്യം അർപ്പിക്കാൻ നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്. രാവിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂരിൽനിന്നായിരുന്നു സ്ഥാനാർഥിയുടെ പര്യടനത്തിന് തുടക്കമിട്ടത്. കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നേതാക്കളായ ജി. മുനിയാണ്ടി, ബാബു പി. കുര്യാക്കോസ്, എം.ബി. സൈനുദ്ദീൻ, ഡി. കുമാർ തുടങ്ങിയവർ പങ്കെടുത്തു. അതിരാവിലെ നൂറുകണക്കിനാളുകളാണ് സ്ഥാനാർഥിയെ കാത്ത് വിവിധ കുടികളിൽനിന്ന് കൊട്ടക്കാമ്പൂരിൽ എത്തിയത്. പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞാണ് ഇവർ സ്ഥാനാർഥിയെ സ്വീകരിച്ചത്. തുടർന്ന് കോവിലൂർ, വട്ടവട, പഴന്തോട്ടം മേഖലകളിലും സ്ഥാനാർഥിക്ക് സ്വീകരണം ഒരുക്കിയിരുന്നു. ഇവിടെനിന്ന് ദുർഘടം പിടിച്ച പാതയിലൂടെ പ്രത്യേക ജീപ്പിൽ കിലോമീറ്റർ സഞ്ചരിച്ച് ആദിവാസി ജനതയെ നേരിൽകണ്ട ശേഷമാണ് കാന്തല്ലൂർ മേഖലയിലെത്തുന്നത്. പഞ്ചായത്തിലെ പെരുമല, പയസ് നഗർ, കോവിൽകടവ്, പുത്തൂർ, കീഴാംതൂർ, കുളച്ചുവയൽകുടി, ചുരക്കുളം എന്നിവിടങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു. തുടർന്ന് ആയിരങ്ങൾ അണിനിരന്ന റോഡ് ഷോ നടത്തിയാണ് മറയൂർ ടൗണിൽ സ്ഥാനാർഥിക്ക് സ്വീകരണം ഒരുക്കിയിരുന്നത്. അഞ്ചുനാട് നിവാസികളുടെ ഏതൊരാവശ്യങ്ങൾക്കും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് സ്ഥാനാർഥി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story