Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിയാസ്​ കൂരാപ്പിള്ളിയെ ...

നിയാസ്​ കൂരാപ്പിള്ളിയെ അനുസ്​മരിച്ചു

text_fields
bookmark_border
തൊടുപുഴ: മുൻ കെ.എസ്.യു ജില്ല പ്രസിഡൻറ് നിയാസ് കൂരാപ്പിള്ളിയുടെ വേർപാടിൻെറ ഒന്നാം വാർഷികം ആചരിച്ചു. 'ഓർമകളിലെന് നും നമ്മുടെ കൂരാൻ' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും രാജീവ് ഭവനിൽ അനുസ്മരണ സമ്മേളനവും നടന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടോണി തോമസ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയി, ഇബ്രാഹിംകുട്ടി കല്ലാർ, റോയ് കെ. പൗലോസ്, എസ്. അശോകൻ, ജിയോ മാത്യു, ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, ജോൺ നെടിയപാല, ആഗസ്തി അഴകത്ത്, ടി.ജെ. പീറ്റർ, എൻ.ഐ. ബെന്നി, ജോസ് അഗസ്റ്റ്യൻ, ബേബി ചീമ്പാറ, ലീലമ്മ ജോസ്, എം.എ. അൻസാരി, ജോബി ജോയി, മാത്തുക്കുട്ടി, മുനീർ, സുബിൻ മാത്യു, ആദർശ് ഭാർഗവൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story