Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTസമഗ്രക്ഷേമവും കരുതലുമായി വണ്ടന്മേട് ഗ്രാമപഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
തൊടുപുഴ: വണ്ടന്മേട് ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തികവർഷത്തിലെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. ഗിര ീഷ് അവതരിപ്പിച്ചു. 19.16 കോടിയുടെ വരവും 17.36 കോടി ചെലവും 1.80 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബജറ്റ് സമ്മേളനത്തിന് പ്രസിഡൻറ് ജാൻസി റജി അധ്യക്ഷതവഹിച്ചു. കാർഷിക, വ്യവസായ മേഖലകളിൽ 79.8 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. ആരോഗ്യപരിസരം, ആരോഗ്യജീവിതം, ആരോഗ്യഭക്ഷണം എന്നിവ മുൻനിർത്തി വിവിധ പദ്ധതികൾക്കായി 5.03 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ലൈഫ് ഭവനപദ്ധതി, മാലിന്യ സംസ്കരണം, ക്രിമറ്റോറിയം, തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണം തുടങ്ങിയ പ്രധാന പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മനുഷ്യാവകാശ കമീഷൻ സിറ്റിങ് രണ്ടിന് മൂന്നാറിൽ തൊടുപുഴ: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിെൻറ നേതൃത്വത്തിൽ മാർച്ച് രണ്ടിന് മൂന്നാർ ഗവ. െഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് സിറ്റിങ്. പുതിയ പരാതികൾ സ്വീകരിക്കും. അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും സിറ്റിങ്ങിൽ പങ്കെടുക്കും. പരാതികൾ പരിഹരിക്കുന്നതിന് ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് സിറ്റിങ്ങിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story