Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചന്ദനക്കൊള്ള: ഒരു...

ചന്ദനക്കൊള്ള: ഒരു പ്രതികൂടി കീഴടങ്ങി

text_fields
bookmark_border
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് ചന്ദനം മുറിച്ചുകടത്തിയ പ്രതികളില്‍ ഒരാള്‍കൂടി കീഴടങ്ങി. ഈച് ചാംപെട്ടി ആദിവാസി കുടിയില്‍ താമസിക്കുന്ന മധീഷാണ് (20) അറസ്റ്റിലായത്. ഒരു വര്‍ഷമായി ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവിലായിരുന്നു. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചുരുളിപ്പെട്ടി, ഒട്ടച്ചിപ്പാലം എന്നീ ഭാഗങ്ങളില്‍നിന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ രണ്ട് ചന്ദനമരങ്ങള്‍ മധീഷും പാളപ്പെട്ടി കുടിയിലെ അരുണ്‍ കുമാറും സുഹൃത്തുക്കളും മുറിച്ചുകടത്തിയിരുന്നു. പ്രധാന പ്രതികളില്‍ ഒരാളായ അരുണ്‍ കുമാര്‍ മാസങ്ങള്‍ക്കുശേഷം ചിന്നാര്‍ അസി. വൈൽഡ്ലൈഫ് വാര്‍ഡന്‍ മുമ്പാകെ കീഴടങ്ങിയിരുന്നു. ഒടുവില്‍ താനും പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കുറ്റസമ്മതം നടത്തി പ്രധാന പ്രതി മധീഷ് വ്യാഴാഴ്ച രാവിലെ കീഴടങ്ങുകയായിരുന്നു. മറ്റ് പ്രതികള്‍ ഒളിവിലാണ്. പ്രതിയെ കുറ്റകൃത്യം നടത്തിയ വനഭാഗങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി ദേവികുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം. പ്രഭുവി​െൻറ നേതൃത്വത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് ചന്ദ്രന്‍, സെക്ഷന്‍ ഫോറസ്‌റ്റ് ഉദ്യോഗസ്ഥരായ രാജു, മുത്തുകുമാര്‍, ആനന്ദന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സുജേഷ്‌കുമാര്‍, ഷൈജു എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story