Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:01 AM IST Updated On
date_range 6 Feb 2019 5:01 AM ISTകയർക്കെണിയിൽ കുരുങ്ങി മ്ലാവ് ചത്തു
text_fieldsbookmark_border
ചെറുതോണി: കെണിയിൽ കുരുങ്ങി മ്ലാവ് ചത്തു. ഇടുക്കി അണക്കെട്ടിനോട് ചേർന്ന് ഇടുക്കി-തങ്കമണി റോഡിന് സമീപത്തെ പു രയിടത്തിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കുരുമുളക് പറിക്കാൻ പോയ പണിക്കാരാണ് കൊമ്പ് കയർക്കെണിയിൽ കുരുങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്ന മ്ലാവിെന കണ്ടത്. ഉടൻ സ്ഥലം ഉടമ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. മ്ലാവ് കെണിയിൽ കുരുങ്ങിയ സ്ഥലം ഇടുക്കി നഗരംപാറ ഓഫിസിന് മൂന്ന് കിലോമീറ്റർ സമീപത്താണെങ്കിലും അയ്യപ്പൻകോവിൽ റേഞ്ചിൽപെട്ട പ്രദേശമായിരുന്നു. ഇതിനാൽ അയ്യപ്പൻകോവിലിൽനിന്ന് വനം വകുപ്പ് ജീവനക്കാർ എത്താൻ ഒരു മണിക്കൂറിലധികം എടുത്തു. ഇതിനിെട കുരുക്ക് മുറുകി മ്ലാവ് ചത്തു. വനം വകുപ്പ് കോട്ടയം ഡിവിഷൻ മൃഗഡോക്ടർ ചൊവ്വാഴ്ച സ്ഥലെത്തത്തി നടപടി പൂർത്തിയാക്കി മറവ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story