Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:01 AM IST Updated On
date_range 6 Feb 2019 5:01 AM ISTപൊലീസ് സ്റ്റേഷനിൽനിന്ന് ബൈക്ക് തട്ടിയെടുത്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
വണ്ടിപ്പെരിയാർ: പൊലീസ് സ്റ്റേഷനിൽനിന്ന് ഇരുചക്ര വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് യുവാക്കളെ വണ്ടിപ്പ െരിയാർ എസ്.ഐ സാഗറും സംഘവും അറസ്റ്റു ചെയ്തു. തേങ്ങാക്കൽ സ്വദേശി വിമൽ (19), അരണക്കൽ സ്വദേശികളായ വിഘ്‌നേശ് (21), മണികണ്ഠൻ (20) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വണ്ടിപ്പെരിയാർ പഞ്ചായത്ത് ഓഫിസിന് പിന്നിൽ ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ ഇരുചക്രവാഹനം കിടക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് കേസെടുത്ത് വാഹനം കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ എറണാകുളം സ്വദേശിയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിെടയണ് മൂന്ന് യുവാക്കൾ എത്തി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം എടുത്തുകൊണ്ടു പോയത്. നേരേത്ത മൂന്നുപേർ യാത്ര ചെയ്തതിന് ഇരുചക്ര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ജാമ്യത്തിൽ ഇറക്കാൻ എത്തിയപ്പോഴാണ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന മറ്റൊരു ബൈക്കുമായി പ്രതികൾ കടന്നുകളഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story