Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷിഭവനിലേക്ക്...

കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി

text_fields
bookmark_border
വെള്ളത്തൂവൽ: കർഷകകോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കർഷകർ വെള്ളത്തൂവൽ കൃഷിഭവന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും സ്പെഷൽ ട്രൈബ്യൂണലി​െൻറ ഉത്തരവിൽനിന്ന് വെള്ളത്തൂവൽ വില്ലേജിനെ ഒഴിവാക്കണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ധർണ കർഷക കോൺഗ്രസ് ജില്ല പ്രസിഡൻറ് ആൻറണി കുഴിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. സോജൻ തോമസ് അധ്യക്ഷതവഹിച്ചു. കോൺഗ്രസ് െഎ ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ്, എ.എൻ. സജികുമാർ റോയി, ജോൺ പെരുമത്തേത്ത്, റോയി പാലക്കൽ, എം.ആർ. പ്രകാശ്, പയസ് എം.പറമ്പിൽ, ജോസ് പുത്തനാട്ട് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story