Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2018 3:53 PM IST Updated On
date_range 13 Sept 2018 3:53 PM ISTഒരു മാസത്തെ ശമ്പള ഉത്തരവ്: അനുകൂലിച്ചും പ്രതികൂലിച്ചും സംഘടനകൾ
text_fieldsbookmark_border
തൊടുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ ഒരുമാസത്തെ വേതനം നൽകണമെന്ന ഉത്തരവിെന അനുകൂലിച്ചും പ്രതികൂലിച്ചും കാമ്പയിൻ ശക്തം. ഭരണാനുകൂല സംഘടനകൾ സ്ക്വാഡുകളായി ഒാഫിസുകൾ കയറിയിറങ്ങി മുഴുവൻ ജീവനക്കാരെയും സംഭാവനക്ക് നിർബന്ധിക്കുന്ന പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. സർക്കാറിെൻറ അഭ്യർഥനയിൽനിന്ന് ഒഴിഞ്ഞുനിൽകാൻ സാമൂഹിക പ്രതിബദ്ധയുള്ള ജീവനക്കാർക്ക് കഴിയില്ലെന്നാണ് എൻ.ജി.ഒ യൂനിയൻ, ജോയൻറ് കൗൺസിൽ തുടങ്ങിയ ഇടതു സർവിസ് സംഘടനകളുടെ കാമ്പയിൻ. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിക്കുശേഷം നവകേരള നിർമിതിക്കായി സംസ്ഥാനം കൈകോർക്കുേമ്പാൾ ജീവനക്കാർക്ക് എങ്ങനെയാണ് പുറംതിരിഞ്ഞ് നിൽക്കാൻ കഴിയുകയെന്ന് ജോയൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് ബിജുമോൻ ചോദിച്ചു. ജീവനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രൂപത്തിൽ സംഭാവന സ്വീകരിക്കൽ ക്രമീകരിച്ചിരിക്കുന്നതിനാൽ ഭൂരിപക്ഷം ജീവനക്കാരും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്യുകയാണെന്നും ഇടത് സംഘടന നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ, സ്ഥലം മാറ്റ ഭീഷണിയുടെ സ്വരം അടക്കം നിഴലിക്കുന്ന കാമ്പയിനിലൂടെ നിർബന്ധിത പിരിവിനാണ് സർക്കാർ വഴി തുറന്നിട്ടിരിക്കുന്നതെന്നും ഭരണപക്ഷ സർവിസ് സംഘടനകൾ ഇൗ ഉത്തരവ് പ്രയോഗിച്ച് തുടങ്ങിയെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ വേതനം ഉത്തരവിലൂടെ അടിച്ചേൽപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യു.ഡി.എഫ് അനുകൂല സർവിസ് സംഘടനകൾ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത നടപടിയാണ് സർക്കാറിേൻറത്. ജീവനക്കാരിൽ ഭൂരിപക്ഷവും മാസശമ്പളംകൊണ്ട് മാത്രം ജീവിക്കുന്നവരാണ്. വായ്പ തിരിച്ചടവ്, മക്കളുടെ വിദ്യാഭ്യാസം, വീട്ടുവാടക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ജീവിതച്ചെലവിന് പുറമെ ശമ്പളംകൊണ്ട് നടത്താനുള്ളത്. ജീവിതച്ചെലവും കുതിച്ചുയരുന്നു. അതിനിടെ ഒരുമാസത്തെ ശമ്പളം മുഴുവൻ നൽകുന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവനുസരിച്ച് സംഭാവന നൽകുന്നതിന് എതിരല്ല. എൻ.ജി.ഒ അസോസിയേഷൻ 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 20 ലക്ഷം രൂപനൽകി. കൂടാതെ 10 വീടുകൾ നിർമിച്ച് കൊടുക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും അസോസിയേഷൻ ജില്ല പ്രസിഡൻറ് ഉദയസൂര്യൻ പറഞ്ഞു. സർക്കാർ ഉത്തരവിനെതിരെ ബുധനാഴ്ച ജീവനക്കാർ തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. വെള്ളിയാഴ്ച എൻ.ജി.ഒ അസോസിയേഷൻ കലക്ട്രേറ്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉത്തരവിനെതിരെ നിയമനടപടിക്കും നീക്കമുണ്ട്. ജീവനക്കാർക്കെതിരെ സ്ഥലംമാറ്റ ഭീഷണി ഉയർത്തി നിർബന്ധ പിരിവിന് അരങ്ങൊരുങ്ങുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ തുടങ്ങിയ യു.ഡി.എഫ് അനുകൂല സർവിസ് സംഘടനകളൊന്നും പിരിവുമായി സഹകരിക്കില്ലെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story