Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2018 12:12 PM IST Updated On
date_range 12 Sept 2018 12:12 PM ISTരണ്ട് കുടുംബങ്ങൾക്ക് വീടുവെക്കാൻ ഭൂമി നൽകി പാപ്പച്ചെൻറ കാരുണ്യം
text_fieldsbookmark_border
നെടുങ്കണ്ടം: കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്ക്്് വീടുവെക്കാൻ സൗജന്യമായി പത്ത് സെൻറ് സ്ഥലം നൽകി മുൻ പഞ്ചായത്ത് അംഗം. നെടുങ്കണ്ടം കട്ടക്കാല മൂലേക്കുളം പാപ്പച്ചനാണ് തെൻറ പത്ത് സെൻറ് സ്ഥലം വിട്ടുനൽകാൻ തയാറായി മുന്നോട്ടുവന്നത്. കട്ടക്കാല സെൻറ് ജോർജ് ദൈവാലയ വികാരി മാത്യു കുഴിക്കണ്ടത്തിലിനെ കണ്ട് ഇക്കാര്യം അറിയിക്കുകയായിരുന്നു. ഫാ. മാത്യു കുഴിക്കണ്ടത്തിലിെൻറയും പച്ചടി േപ്രാഗ്രസീവ് പബ്ലിക് ലൈബ്രറിയുടെയും നേതൃത്വത്തിലാണ് അർഹരായവരെ കണ്ടെത്തിയത്. പച്ചടി കുരിശുപാറ ചെറുമലയിൽ മാത്യു മത്തായി, മുള്ളുകാലായിൽ ചാക്കോ എന്നിവർക്കാണ് സ്ഥലം നൽകുക. ഇരട്ടയാർ സെൻറ് തോമസ് സ്കൂളിൽനിന്ന് അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ച്്് കുടുംബഭാരം ചുമലിലേറ്റിയ അന്നു മുതൽ മലയോടും മണ്ണിനോടും പടവെട്ടി കഠിനാധ്വാനം ചെയ്ത് കുടുംബത്തെ പോറ്റുകയാണ് പാപ്പച്ചൻ. കൂലിവേല ചെയ്തിരുന്ന മാതാവ് ഏലിയാമ്മയെ പിതാവിെൻറ മരണത്തോടെ തോട്ടം ഉടമ പിരിച്ചുവിട്ടതിെന തുടർന്നായിരുന്നു പഠനം അവസാനിപ്പിച്ച് കൃഷിയിലേക്ക് തിരിഞ്ഞത്. ഇദ്ദേഹത്തിെൻറ സന്മനസ്സിന് ഭാര്യ ലീലാമ്മ, മക്കൾ ഷേർളി, ഷൈജു, ഷൈബി എന്നിവരുടെ പിന്തുണയുമുണ്ട്. നെടുങ്കണ്ടം പഞ്ചായത്തിലെ മൂന്നാം വാർഡ് അംഗമായിരുന്നു ഇദ്ദേഹം. േപ്രാഗ്രസീവ് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഭൂമിയുടെ രേഖകൾ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാറിെൻറ നേതൃത്വത്തിൽ രണ്ട് കുടുംബങ്ങൾക്കും കൈമാറി. ഭക്ഷ്യവസ്തുക്കളും വസ്ത്രവും വിതരണം ചെയ്തു തൊടുപുഴ: ജില്ലയിൽ പ്രളയം ബാധിച്ച ചെറുതോണി, കരിമ്പൻ, തടിയമ്പാട്, മണിയറൻകുടി പ്രദേശങ്ങൾ കേരള മുസ്ലിം ജമാഅത്ത് നേതാക്കൾ സന്ദർശിച്ച് ഭക്ഷ്യവസ്തുക്കളും വസ്ത്രവും വിതരണം ചെയ്തു. മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി അബ്ദുൽ കരീം സഖാഫി, ട്രഷറർ ഖലീൽ ഹാജി, യൂനിറ്റ് സെക്രട്ടറി റഹീം, ദാറുൽ ഫതഹ് മാനേജർ അബ്ദുൽ കരീം സഖാഫി, മുഹമ്മദ് സഖാഫി എന്നിവരാണ് ദുരന്തമേഖല സന്ദർശിച്ചത്. ആൻറി പവർ തെഫ്റ്റ് ചുമത്തിയ പിഴയിൽ ഇളവ് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ഇടുക്കി: ഭർത്താവ് മരിച്ച വീട്ടമ്മക്ക് ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് ചുമത്തിയ 1,63,355 രൂപ പിഴയിൽ പരാതിക്കാരിയുടെ ദയനീയ സ്ഥിതിയും പ്രകൃതിക്ഷോഭവും കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. ഉടുമ്പൻചോല പുളിയന്മല കരയിൽ വത്സമ്മയുടെ പരാതിയിലാണ് ഉത്തരവ്. 16029 നമ്പർ കൺസ്യൂമറായ പരാതിക്കാരിക്ക് വാഴത്തോപ്പ് യൂനിറ്റാണ് പിഴ ചുമത്തിയത്. തുടർന്ന് രണ്ടുതവണയായി 30,000 രൂപ അടച്ചപ്പോൾ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു. ഇതിനിെട വൃക്ക സംബന്ധമായ അസുഖം കാരണം പരാതിക്കാരിയുടെ ഭർത്താവ് മോഹനൻ മരിച്ചു. വൈദ്യുതി ദുരുപയോഗം നടന്നതായി കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷൻ അധികൃതർ കമീഷനെ അറിയിച്ചു. എന്നാൽ, ആരോപണം പരാതിക്കാരി നിഷേധിച്ചു. പരാതിക്കാരി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിെച്ചങ്കിലും ഉപഭോക്തൃ ഫോറം അപ്പീൽ തള്ളി. പണമടക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ കണക്ഷൻ വിച്ഛേദിച്ചതായി ബോർഡ് അറിയിച്ചു. ഇലക്ട്രിസിറ്റി ആക്ടിനെ മറികടന്ന് ഉത്തരവ് പാസാക്കാൻ പരിമിതിയുണ്ടെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ, പരാതിക്കാരിയുടെ ദയനീയസ്ഥിതി കണക്കിലെടുക്കാൻ ബോർഡ് തയാറാകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story