പുനരധിവാസ പ്രവർത്തനങ്ങൾ നീതിപൂർവമാക്കാൻ ജാഗ്രത കാട്ടണം -പുന്നല ശ്രീകുമാർ

06:42 AM
12/09/2018
അടിമാലി: പ്രളയക്കെടുതിയെ തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങൾ നീതിപൂർവമാക്കാൻ സർക്കാർ ജാഗ്രത കാട്ടണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പല അനാരോഗ്യ പ്രവണതകളും ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പുലർത്തിയ മൗനം പുനരധിവാസ പ്രവർത്തനത്തിൽ ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് രവി കൺട്രാമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. എ. സനീഷ് കുമാർ, സെക്രേട്ടറിയറ്റ് അംഗം ഓമന വിജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജൻ, ശിവൻ കോഴിക്കമാലി, ജില്ല സെക്രട്ടറി സാബു കൃഷ്ണൻ, നേതാക്കളായ മോഹനൻ കത്തിപ്പാറ, എൻ.കെ. പ്രദീപ്, ടി.കെ. സുകുമാരൻ, കെ.കെ. സന്തോഷ്, ഇന്ദു സന്തോഷ്, സിന്ധു ജയ്മോർ തുടങ്ങിയവർ സംസാരിച്ചു.
Loading...
COMMENTS