ഇടുക്കി പരമ്പര ^എട്ട്​

06:42 AM
12/09/2018
ദുരന്തം പെയ്തിറങ്ങിയ മലയോരം- 8 ------------------------------------- പന്നിയാർകുട്ടിയിൽ ബാക്കിയായത് പാൽ സൊസൈറ്റി മാത്രം അടിമാലി: പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ പന്നിയാർകുട്ടിയിൽ ബാക്കിയായത് പാൽ സൊസൈറ്റി മാത്രം. കഴിഞ്ഞ മാസം 16ന് ഉച്ചക്ക് 2.30നാണ് ഗ്രാമത്തെ വിഴുങ്ങിയ മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത്. നോക്കെത്താദൂെര ഉയരത്തിൽനിന്ന് ഇടിഞ്ഞുവന്ന മല ഗ്രാമത്തെ അപ്പാടെ വിഴുങ്ങുകയായിരുന്നു. ഒെരാറ്റ സ്ഥാപനവും കടകളും അവശേഷിപ്പിക്കാത്ത ദുരന്തത്തി​െൻറ ശേഷിപ്പായി ഇനിയുള്ളത് ഒരു പാൽ സൊസൈറ്റി മാത്രം. അടിമാലി-രാജാക്കാട് റോഡിൽ പൊന്മുടി അണക്കെട്ടിന് താഴ്ഭാഗമാണ് പന്നിയാർകുട്ടിയെന്ന കൊച്ചുഗ്രാമം. 1942ൽ പൊന്മുടി അണക്കെട്ട് നിർമാണകാലത്താണ് ഇവിടെ ജനവാസം ആരംഭിക്കുന്നത്. ഡാം നിർമാണവുമായി എത്തിയവർ പ്രദേശവാസികളായി മാറുകയും ഹൈറേഞ്ചിലെ ആദ്യകാല സിറ്റികളിലൊന്നായി പന്നിയാർകുട്ടി വളരുകയുമായിരുന്നു. ഇതോടെ വിവിധ സർക്കാർ സ്ഥാപനങ്ങളും അംഗൻവാടിയും ഇവിടേക്കെത്തി. പന്നിയാർകുട്ടിയെന്ന കുടിയേറ്റ ഗ്രാമത്തിന് മറ്റ് പ്രദേശങ്ങളെപ്പോലെ വളരാൻ കഴിഞ്ഞില്ലെങ്കിലും മണ്ണിൽ പൊന്നുവിളയിച്ചാണ് മറ്റ് പ്രദേശങ്ങളോടൊപ്പം പിടിച്ചു നിന്നത്. എന്നാൽ, എല്ലാം കീഴ്മേൽ മറിയുന്ന കാഴ്ചയാണ് പ്രകൃതിദുരന്തത്തി​െൻറ രൂപത്തിൽ ഇവിടെ പ്രത്യക്ഷപ്പെട്ടത്. പന്നിയാറിന് മുകളിൽനിന്ന് മല രണ്ടായി പിളർന്ന് അടിമാലി-രാജാക്കാട് റോഡി​െൻറ ഇരു പുറത്തുമായി ഉണ്ടായിരുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളുമായാണ് പുഴയിൽ പതിച്ചത്. ഭീമാകാരമായ മല പുഴയിൽ പതിച്ചതോടെ ചുറ്റുവട്ടത്താകെയും നാശം വിതക്കുകയായിരുന്നു. 30ലേറെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ച ഇവിടെ ഒന്നി​െൻറയും ശേഷിപ്പുകൾ പോലുമില്ല. പന്നിയാർപുഴക്ക് സമീപം റേഷൻകട സിറ്റിക്കും ഈ ദുരന്തം വൻ നാശമാണ് വരുത്തിയത്. ഇവിടെയും നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഉരുളെടുത്തു. ആഗസ്റ്റ് രണ്ടുമുതൽ പെയ്ത മഴ 13 മുതൽ ശക്തമായി. ഇതോടെ പൊന്മുടി അണക്കെട്ട് തുറന്നുവിട്ടു. ഇതോടെ പന്നിയാർപുഴ കരകവിഞ്ഞൊഴുകി. പാലങ്ങളും റോഡും വെള്ളത്തിൽ മുങ്ങി. 15ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായതോടെ ജനങ്ങൾ ഭയന്നുവിറച്ചു. 16ന് മഴയുടെ ശക്തികണ്ട് ജനങ്ങൾ കൂട്ടമായി നിൽക്കുേമ്പാഴാണ് കൂറ്റൻ മലയിടിഞ്ഞ് വരുന്നത് കാണുന്നത്. ഇതോടെ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പന്നിയാർകുട്ടിക്കാർ പറഞ്ഞു. പലയിടത്തും വൻ മലകൾ ഇടിഞ്ഞതിനാൽ തൊട്ടടുത്ത പ്രദേശത്തേക്ക് പോലും പോകാൻ വയ്യാത്ത അവസ്ഥ. ഇതോടെ കാലവർഷത്തി​െൻറ ഭീതിപ്പെടുത്തുന്ന രൂപഭാവങ്ങൾ പന്നിയാർകുട്ടിയിലെ എല്ലാവരും നേരിട്ടറിഞ്ഞു. പലരുടെയും മനസ്സിനെ പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അത്ര ഭയാനകമാണ് ഇവിടത്തെ സാഹചര്യം. ചെറുകടകളും ആരോഗ്യ കേന്ദ്രവും പോസ്റ്റ് ഒാഫിസും ഇനിയിവിടെ അവശേഷിക്കുന്നില്ല. അണക്കെട്ടുകളുടെ നിർമാണകാലത്ത് രൂപവത്കൃതമായ പ്രദേശം ഇതോടെ ചരിത്ര താളുകളിലേക്ക് മാറ്റപ്പെട്ടു. പന്നിയാർകുട്ടിയെന്ന കുടിയേറ്റ ഗ്രാമത്തിൽ നാശം വിതച്ച മഴയും ഉരുൾപൊട്ടലും ഉണ്ടായ വിവരം പുറംലോകമറിയുന്നത് വളരെ വൈകിയാണ്. സമീപപ്രദേശമായ എസ് വളവിൽ ഉരുൾപൊട്ടി കുടുംബത്തിലെ മൂന്നുപേരെ കാണാതാവുകയും ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവങ്ങൾ പുറത്ത് അറിഞ്ഞെങ്കിലും ഇത്രയേറെ നാശം വിതച്ച ദുരന്തം എറ്റുവാങ്ങിയ പന്നിയാർകുട്ടിയിലെ പ്രശ്നങ്ങൾ പുറംലോകമറിയാൻ പിന്നെയും വൈകി. വാഹിദ് അടിമാലി നാളെ... വിണ്ടുകീറിയ മലകൾ; വീട്ടിലെത്താൻ കഴിയാതെ ഏേഴാളം കുടുംബങ്ങൾ
Loading...
COMMENTS