Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:59 AM IST Updated On
date_range 11 Sept 2018 11:59 AM ISTഉരുൾപൊട്ടൽ തകർത്തത് പ്രസാദിെൻറ ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ
text_fieldsbookmark_border
അടിമാലി: പ്രകൃതിക്ഷോഭം തകർത്തെറിഞ്ഞത് പ്രസാദിെൻറ ഒരായുസ്സിെൻറ സമ്പാദ്യം മുഴുവനും. പണിക്കൻകുടി കല്ലിടുമ്പിൽ പ്രസാദിെൻറ ഒന്നര ഏക്കർ സ്ഥലമാണ് ഉരുൾപൊട്ടലിൽ പൂർണമായും ഒലിച്ചുപോയത്. കുരുമുളകും ഏലവും കാപ്പിയും റബറും അടക്കമുള്ള കാർഷിക വിളകളാണ് നശിച്ചത്. വെട്ടാറായ നൂറോളം റബർ മരങ്ങൾ പിഴുതെറിയപ്പെട്ടു. കൃഷി വകുപ്പിൽനിന്ന് നാമമാത്രമായ സഹായം മാത്രേമ ലഭിക്കാനിടയുള്ളൂ. ഈ ഭൂമിയിൽ ഇനിയും കൃഷി ചെയ്യാൻ കഴിയില്ല എന്നതാണ് പ്രസാദിനെ കൂടുതൽ സങ്കടപ്പെടുത്തുന്നത്. ലീഗൽ സർവിസ് സൊസൈറ്റി ദുരന്ത നിവാരണ ഹെൽപ് ഡെസ്ക് തുടങ്ങുന്നു തൊടുപുഴ: മഴക്കെടുതിയിൽ വീടും വസ്തുക്കളും നഷ്ടപ്പെട്ടവരുടെ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും ആവശ്യമായ സഹായം നൽകാൻ ഇടുക്കി ലീഗൽ സർവിസസ് അതോറിറ്റി ഒാരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഹെൽപ് ഡെസ്ക് രൂപവത്കരിക്കുന്നു. വിവിധ സർക്കാർ വകുപ്പുകളുടെയും സർക്കാരിതര സംഘടനകളുടെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം, ദുരന്തത്തിൽ വേർപിരിഞ്ഞ കുടുംബാംഗങ്ങളുടെ കൂടിച്ചേരലിന് നേതൃത്വം നൽകുക, ആരോഗ്യ സംരക്ഷണത്തിനും ശുചീകരണ പ്രവർത്തനങ്ങളിലും മേൽനോട്ടം വഹിക്കുക, ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കുക, ദുരന്തത്തിനിരയായ വ്യക്തികളെ അവർക്ക് അർഹമായ അവകാശങ്ങളെപ്പറ്റി ബോധവത്കരിക്കുക, പ്രമാണങ്ങളുടെ വീണ്ടെടുപ്പിനും പുനർനിർമാണത്തിനും നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾ ലഭ്യമാക്കാനും സഹായിക്കുക, ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുക, ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളിൽ സഹായം നൽകുക എന്നിവയാണ് ഹെൽപ് ഡെസ്കിെൻറ ലക്ഷ്യം. ഒാരോ ഹെൽപ് ഡെസ്കും അതത് പഞ്ചായത്തിലെ ദുരന്തബാധിതരുടെയും ലഭിക്കേണ്ട ആനുകൂല്യങ്ങളുടെയും രജിസ്റ്റർ സൂക്ഷിക്കണം. ദുരന്തത്തിനിരയായ വ്യക്തികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കാനാവശ്യമായ അപേക്ഷകൾ തയാറാക്കണം. അപേക്ഷകൾ ബന്ധപ്പെട്ട ഒാഫിസുകളിൽ ശരിയായ രീതിയിൽ പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകയും സർക്കാർ വകുപ്പുകളിൽ ദുരന്തബാധിതരുടെ അപേക്ഷകളിൽ കൃത്യവിലോപമോ, അവഗണനയോ ഉണ്ടായാൽ അന്വേഷണം നടത്തി പരിഹാരമുണ്ടാക്കുകയും ചെയ്യണം. പ്രശ്നം പരിഹരിക്കാൻ ഹെൽപ് ഡെസ്ക്കിന് സാധിക്കാതെ വന്നാൽ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റിയെ അറിയിക്കുകയും ചെയ്യണം. ചൊവ്വാഴ്ച കട്ടപ്പനയിൽ ഹെൽപ് ഡെസ്ക്കിെൻറ പ്രവർത്തനം ആരംഭിക്കും. വെള്ളിയാമറ്റം ആനക്കയം റോഡുകൾ ഒാേട്ടാ തൊഴിലാളികൾ ഗതാഗതയോഗ്യമാക്കി കാഞ്ഞാർ: കാൽനടപോലും അസാധ്യമായ റോഡ് കല്ലിട്ട് നികത്തിയും കുഴികൾ അടച്ചും ഗതാഗതയോഗ്യമാക്കി കാഞ്ഞാർ പാലം ജങ്ഷനിലെ ഒാേട്ടാ ഡ്രൈവർമാർ. മാസങ്ങളായി തകർന്നുകിടന്ന കാഞ്ഞാർ-വെള്ളിയാമറ്റം റോഡും കാഞ്ഞാർ-ആനക്കയം റോഡും പ്രളയം കഴിഞ്ഞതോടെയാണ് തീർത്തും ഉപയോഗശൂന്യമായത്. റോഡുകളിൽ വൻ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾക്കുപോലും ഇതുവഴി ഒാടാൻ കഴിയാത്ത സ്ഥിതിയായി. നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് കാഞ്ഞാർ പാലം ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാർ സംഘടിച്ച് റോഡ് നന്നാക്കാനിറങ്ങിയത്. അറക്കുളം പുളിയനാനിക്കൽ ക്രഷറിൽനിന്ന് സൗജന്യമായി നൽകിയ പാറപ്പൊടി കൊണ്ടുവന്ന് രണ്ട് റോഡുകളിലെയും ഒന്നരകിലോമീറ്റർ നീളത്തിൽ കുഴികൾ നികത്തി. ഇതിനായി ചക്കിയാനിക്കുന്നേൽ ടിപ്പർ സർവിസിലെയും ഇല്ലിമൂട്ടിൽ ടിപ്പർ സർവിസിലെയും ലോറികൾ ഉടമസ്ഥർ സൗജന്യമായി വിട്ടുനൽകിയിരുന്നു. മണിക്കൂറുകൾ പണിപ്പെട്ടാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story