Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2018 11:56 AM IST Updated On
date_range 11 Sept 2018 11:56 AM ISTകാട്ടുതീ ദുരന്തം വിതച്ച കൊരങ്ങിണി മലനിരകളിൽ കുറിഞ്ഞി വസന്തം
text_fieldsbookmark_border
മറയൂർ: സാഹസിക സഞ്ചാരികൾ കാട്ടുതീയിലകപ്പെട്ട കൊരങ്ങിണിമലയിൽ കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞു. മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നതിന് കാലതാമസം ഉണ്ടായെങ്കിലും സമീപ പ്രദേശമായ കൊരങ്ങിണിമലയില്‍ നീലവസന്തം മനോഹര കാഴ്ച ഒരുക്കിയിരിക്കുകയാണ്. മൂന്നാറിനപ്പുറം കൊളുക്കുമലയുടെ അടിവാരത്ത് തമിഴ്നാടിെൻറ അധീനതയിലുള്ള വനപ്രദേശത്താണ് കുറിഞ്ഞികൾ വിരിഞ്ഞത്. കഴിഞ്ഞ മാർച്ച് 11നാണ് ഇവിടം കാട്ടുതീ വിഴുങ്ങിയത്. സാഹസികസഞ്ചാരം നടത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 39 അംഗ ട്രക്കിങ് സംഘം പെെട്ടന്നുണ്ടായ കാട്ടുതീയിൽ അകപ്പെടുകയായിരുന്നു. ചെന്നൈ, ഈറോഡ് പ്രദേശങ്ങളിൽനിന്നുള്ളവരായിരുന്നു സംഘത്തിൽ. ഇതിൽ പത്തുപേർ സംഭവസ്ഥലത്തും13 പേർ വിവിധ ആശുപത്രികളിൽ ചികിത്സക്കിടയിലും മരണപ്പെട്ടു. 2006ലും കൊരങ്ങിണിമലനിരകളിൽ കുറിഞ്ഞികൾ വ്യാപകമായി പൂത്തിരുന്നു. കാട്ടുതീ ദുരന്തത്തോടെ സഞ്ചാരികളുടെ പ്രവേശനം നിർത്തലാക്കിയിരുന്നെങ്കിലും വീണ്ടും ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ട്രക്കിങ് നിരോധിച്ചിരിക്കുന്നതുകൊണ്ട് തമിഴ്നാട്ടിലൂടെ നേരിട്ടെത്തുക പ്രയാസമാണെങ്കിലും കേരളത്തിലെ ചിന്നക്കനാൽ, സൂര്യനെല്ലിവഴി കൊളുക്കുമലയിലെത്തിയാൽ കുറിഞ്ഞി വസന്തത്തിെൻറ മനോഹാരിത ആസ്വദിക്കാം. പാറയിൽ വഴുതിവീണ് മൂന്ന് കാട്ടുപോത്ത് ചത്തു മറയൂർ: ചന്ദന റിസർവിനു സമീപം പാറയിൽ വഴുതിവീണ് മൂന്ന് കാട്ടുപോത്ത് ചത്തു. നാച്ചിവയൽ ചന്ദന റിസർവിനു സമീപത്ത് പള്ളനാട്ടിൽ മംഗളം പാറയിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപോത്തുകൾ കഴിഞ്ഞദിവസം അതിരാവിലെ വനത്തിനുള്ളിലേക്ക് കടക്കുന്നതിനിടെയാണ് വഴുതിവീണത്. ചത്ത കാട്ടുപോത്തുകളെ വനംവകുപ്പ് നേതൃത്വത്തിൽ തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തി കുഴിച്ചിട്ടു. പ്രദേശത്ത് ഇതുപോലെ നിരവധി കാട്ടുപോത്തുകളാണ് പാറയിൽ വഴുതി വീണു ചാവുന്നത്. കാട്ടുപോത്തുകൾ കൃഷിത്തോട്ടത്തിൽ ഉറങ്ങാതെയും പാറയിൽ വഴുതിവീണ് അപകടം ഉണ്ടാകാതിരിക്കുന്നതിനും വനം വകുപ്പ് അധികൃതർ സുരക്ഷവേലി നിർമിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ലോറി ടയറുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ മുണ്ടക്കയം: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിൻ ടയറുകൾ മോഷ്ടിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിലായി. വിരുതനഗർ, നെടുങ്കളം ഡോർ നമ്പർ 2/299 ൽ സുന്ദർരാജാണ് (40) പെരുവന്താനം പൊലീസ് പിടിയിലായത്. ഏപ്രിലിൽ കൊടുകുത്തി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം പാർക്ക് ചെയ്തിരുന്ന കാപ്പിൽ അജിയുടെ ലോറിയുടെ പിൻവശത്തെ രണ്ട് ടയർ മോഷണം പോയിരുന്നു. കുമളി ചെക്ക്പോസ്റ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സുന്ദർരാജ് ഡ്രൈവറായ ലോറി സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. വാഹന നമ്പർ പരിശോധിച്ച് വിശദാംശങ്ങൾ ശേഖരിച്ച ശേഷം ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ഇടുക്കി സൈബർ സെല്ലിെൻറ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. കോട്ടയം തിരുവഞ്ചൂരിൽ ഇയാൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് തിങ്കളാഴ്ച അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പെരുവന്താനം എസ്.ഐ നാരായണപിള്ള, സതീശൻ, വിപിൻലാൽ, അൽ ജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story