നഗരം ഇരുട്ടിൽ:  വെളിച്ചമില്ലാതെ വഴിവിളക്കുകൾ; കണ്ണടച്ച്​ അധികൃതർ

  • ന​ഗ​ര​സ​ഭ പ്ര​തി​മാ​സം ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യാ​ണ് വ​ഴി​വി​ള​ക്കി​നാ​യി വൈ​ദ്യു​തി ബോ​ർ​ഡി​ൽ അ​ട​ക്കു​ന്ന​ത് 

10:56 AM
21/10/2019
വഴിവിളക്കുകൾ തെളിയാത്തതിനെ തുടർന്ന്​ ഇരുട്ടിലായ തൊടുപുഴ പ്രൈവറ്റ്​ ബസ്​സ്​റ്റാൻഡ്​

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ത്തും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല. ന​ഗ​ര​സ​ഭ​യും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രും പ​ര​സ്പ​രം പ​ഴി​ചാ​രു​േ​മ്പാ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​യാ​ണ്​ നാ​ട്ടു​കാ​ർ​ക്ക്. കെ.​എ​സ്.​ഇ.​ബി​ക്കാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന്​ ന​ഗ​ര​സ​ഭ പ​റ​യു​േ​മ്പാ​ൾ  ലൈ​നി​​െൻറ ചു​മ​ത​ല മാ​ത്ര​മാ​ണ് ത​ങ്ങ​ൾ​ക്ക് ഉ​ള്ള​തെ​ന്നും ബ​ൾ​ബു​ക​ൾ കേ​ടാ​കു​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. രാ​ത്രി ക​ട​ക​ൾ അ​ട​ക്കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പ​ല റോ​ഡു​ക​ളി​ലും വെ​ളി​ച്ചം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ ല​ഭി​ക്കു​ന്ന വെ​ളി​ച്ച​ത്തി​ലാ​ണ് കാ​ൽ​ന​ട​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്. കൂ​ടാ​തെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ന​ഗ​ര​ത്തി​ൽ വ​ലി​യ ഭീ​ഷ​ണി സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. 

ന​ട​ന്നു​പോ​കു​ന്ന​വ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ നേ​രെ​യും കു​ര​ച്ച്​ പി​ന്തു​ട​രു​ന്ന ഇ​വ​യെ പേ​ടി​ച്ച് ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ന​ഗ​ര​ത്തി​ൽ ടൗ​ൺ​ഹാ​ൾ സ്​​റ്റോ​പ്പി​ൽ​പോ​ലും വെ​ളി​ച്ചം ഇ​ല്ല. ഗാ​ന്ധി സ്ക്വ​യ​ർ മു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്ഷ​ൻ​വ​രെ ചി​ല ക​ട​ക​ളി​ലെ വെ​ളി​ച്ചം മാ​ത്ര​മാ​ണ് പ​ല​പ്പോ​ഴും ഉ​ള്ള​ത്. ധ​ന്വ​ന്ത​രി സ്​​റ്റോ​പ്പി​ലും റെ​സ്​​റ്റ്​ ഹൗ​സ് ജ​ങ്ഷ​നി​ലും കോ​താ​യി​ക്കു​ന്ന് റോ​ഡി​ലും കാ​ഞ്ഞി​ര​മ​റ്റം ജ​ങ്​​​ഷ​നി​ലും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല. ബൈ​പാ​സു​ക​ള​ട​ക്കം ഇ​രു​ട്ടി​ലാ​ണ്. ന​ഗ​ര​സ​ഭ പ്ര​തി​മാ​സം ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂ​പ​യാ​ണ് വ​ഴി​വി​ള​ക്കി​നാ​യി വൈ​ദ്യു​തി ബോ​ർ​ഡി​ൽ അ​ട​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലും ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തും വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​തെ കി​ട​ക്കു​ന്ന വി​ഷ​യം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചെ​ങ്കി​ലും ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​യി​ട്ടി​ല്ല.  വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​ത്​ സം​ബ​ന്ധി​ച്ച്​ കെ.​എ​സ്.​ഇ.​ബി​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​താ​യും ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ ജെ​സി ആ​ൻ​റ​ണി പ​റ​ഞ്ഞു. 


 

Loading...
COMMENTS