രണ്ടാഴ്​ചയായി റേഷൻകട അടഞ്ഞ്​; ആദിവാസി ​സ​​​ങ്കേതത്തിൽ പട്ടിണി

  • അ​ടി​മാ​ലി ഗി​രി​ജ​ൻ  സ​ഹ​ക​ര​ണ സം​ഘ​മാ​ണ്  റേ​ഷ​ൻ​ക​ട ന​ട​ത്തു​ന്ന​ത്.  203 കാ​ർ​ഡ്​ ഉ​ട​മ​ക​ൾ  ഇ​വി​ടെ​യു​ണ്ട​്​ 

11:45 AM
02/10/2019
കു​റ​ത്തി​ക്കു​ടി​യി​ലെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന റേ​ഷ​ൻ​ക​ട

കു​റ​ത്തി​ക്കു​ടി (അ​ടി​മാ​ലി): അ​വി​ക​സി​ത ആ​ദി​വാ​സി സ​ങ്കേ​ത​മാ​യ കു​റ​ത്തി​ക്കു​ടി​യി​ലെ റേ​ഷ​ൻ​ക​ട ര​ണ്ടാ​ഴ്​​ച​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. റേ​ഷ​ൻ വാ​ങ്ങി വി​ശ​പ്പ​ട​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ പ​ട്ടി​ണി​യിൽ. ദേ​വി​കു​ളം സി​വി​ൽ​സ​പ്ലൈ​സ്​ ഓ​ഫി​സി​നു കീ​ഴി​ലെ എ.​ആ​ർ.​ഡി 131 ന​മ്പ​ർ റേ​ഷ​ൻ​ക​ട​യാ​ണ് സെ​പ്റ്റം​ബ​ർ 17 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത്. അ​ടി​മാ​ലി ഗി​രി​ജ​ൻ സ​ഹ​ക​ര​ണ സം​ഘ​മാ​ണ് റേ​ഷ​ൻ​ക​ട ന​ട​ത്തു​ന്ന​ത്. 203 കാ​ർ​ഡ്​ ഉ​ട​മ​ക​ളാ​ണ്​ ഇ​വി​ടെ​നി​ന്ന്​ റേ​ഷ​ൻ വാ​ങ്ങേ​ണ്ട​ത്. ഇ​തി​ൽ 187 കാ​ർ​ഡും എ.​എ.​വൈ​യി​ൽ ഉ​ൾ​പ്പെ​ട്ട​വ. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത്​ ഒ​ന്നാം വാ​ർ​ഡി​ൽ​പെ​ട്ട നി​ർ​ധ​ന​രും നി​ര​ക്ഷ​ര​രു​മാ​യ ആ​ദി​വാ​സി​ക​ൾ മാ​ത്ര​മാ​ണ് ഈ ​റേ​ഷ​ൻ​ക​ട​യു​ടെ പ​രി​ധി​യി​ൽ വ​ര​ു​ന്ന​ത്. വ​ന​ത്തി​നു​ള്ളി​ൽ എ​ട്ട്​ ആ​ദി​വാ​സി സ​ങ്കേ​ത​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് കു​റ​ത്തി​ക്കു​ടി. ബാം​ബൂ കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി ഈ​റ്റ​വെ​ട്ടി​യാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.

മാ​സ​ങ്ങ​ളാ​യി ഈ​റ്റ​ശേ​ഖ​ര​ണ​വും കോ​ർ​പ​റേ​ഷ​ൻ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ദാ​രി​ദ്ര്യ​ത്തി​ലാ​യ ആ​ദി​വാ​സി​ക​ൾ​ക്ക്​ റേ​ഷ​ൻ​സാ​ധ​ന​ങ്ങ​ളും കി​ട്ടാ​താ​യ​തോ​ടെ​ പ​ട്ടി​ണി പി​ടി​മു​റു​ക്കു​ക​യാ​ണി​വി​ടെ. മ​റ്റു കാ​ർ​ഷി​ക വി​ള​ക​ൾ ഉ​ണ്ടെ​ങ്കി​ലും പു​റ​മെ നി​ന്നു​ള്ള നാ​ട്ടു​കാ​ർ വ​ർ​ഷ​ങ്ങ​ളാ​യി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്​ ഏ​റെ​യും.  മ​റ്റെ​ല്ലാ റേ​ഷ​ൻ​ക​ട​ക​ളും ആ​ഴ്ച​യി​ൽ ആ​റു​ദി​വ​സം പ്ര​വ​ർ​ത്തി​ക്കു​​േ​മ്പാ​ൾ സൊ​സൈ​റ്റി ന​ട​ത്തു​ന്ന ഈ ​റേ​ഷ​ൻ​ക​ട മൂ​ന്നോ നാ​ലോ ദി​വ​സ​മാ​ണ്​ തു​റ​ന്നി​രു​ന്ന​ത്. അ​തി​നി​ടെ​യാ​ണ്​ ഇ​പ്പോ​ൾ തീ​ർ​ത്തും തു​റ​ക്കാ​ത്ത​ത്. ഇ​ളം​ബ്ലാ​ശേ​രി​യി​ൽ​നി​ന്ന്​ ആ​വ​റു​കു​ട്ടി വ​ന​മേ​ഖ​ല​യി​ലൂ​ടെ ന​ട​ന്നു​വേ​ണം കു​റ​ത്തി​ക്കു​ടി​യി​ൽ എ​ത്താ​ൻ. കാ​ലാ​വ​സ്​​ഥ​മാ​റ്റം ഇ​വി​ടെ പ​ക​ർ​ച്ച​പ്പ​നി വ്യാ​പ​ക​മാ​കാ​നും ഇ​ട​യാ​ക്കി​യി​രി​ക്ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ്​ റേ​ഷ​നും കി​ട്ടാ​ത്ത​ത്. എ​ന്നാ​ൽ, റേ​ഷ​ൻ​ക​ട അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​താ​യ ആ​ക്ഷേ​പം ശ​രി​യ​ല്ലെ​ന്ന് അ​ടി​മാ​ലി ഗി​രി​ജ​ൻ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി ശ​ശി​ക​ല പ​റ​ഞ്ഞു. 17 മു​ത​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ മാ​റി. ഇ​പ്പോ​ൾ പെ​രു​മ്പ​ൻ​കു​ത്തി​​ലു​ള്ള​യാ​ളെ​യാ​ണ്​ ക​ട​യു​ടെ ചു​മ​ത​ല ഏ​ൽ​പി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ കാ​ർ​ഡ്​ ഉ​ട​മ​ക​ളും കൃ​ത്യ​മാ​യി റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റു​ന്നു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Loading...
COMMENTS