കടല്‍ കടന്ന് മറയൂര്‍ ശര്‍ക്കര മധുരം
text_fieldsമറയൂർ: രുചിയിലും ഗുണമേന്മയിലും മുന്‍പന്തിയില്‍ നില്ക്കുന്ന മറയൂര്‍ ശര്‍ക്കരക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും ആവശ്യക്കാർ ഏറെ. കുവൈത്ത്, അമേരിക്ക അടക്കം വിദേശരാജ്യ ങ്ങളിലെ മാര്‍ക്കറ്റുകളിലാണ് ബ്ലാക്ക് ജാഗ്രി എന്ന പേരിലും മറയൂര്‍ ജാഗ്രി എന്ന പേരിലും വിപണനം നടക്കുന്നത്.
മറ്റെവിടെയും ഉല്പാദിപ്പിക്കുന്ന ശര്‍ക്കരയെ അപേക്ഷിച്ച് രാസപദാർഥങ്ങളുടെ അളവ് മറയൂര്‍ ശര്‍ക്കരയില്‍ വളരെ കുറവാണ് എന്നതാണ് പ്രധാന കാരണം.
മറയൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മെസ ജാഗ്രി ഇൻഡസ്ട്രിയാണ് വിദേശത്തേക്ക് ശർക്കര കയറ്റുമതി ചെയ്യുന്നത്. അമിതലാഭം പ്രതീക്ഷിക്കാതെ മറയൂരിലെ കരിമ്പ് കര്‍ഷകരും ശര്‍ക്കര നിര്‍മാതാക്കളും പ്രയത്നിച്ചതിെൻറ ഫലമാണ് മറയൂര്‍ ശര്‍ക്കരയുടെ മഹിമ വിദേശങ്ങളിലും എത്തിയത്.
മറ്റു ശര്‍ക്കരകളില്‍ മായം ചേര്‍ക്കുന്നതിനാൽ തവിട്ടുനിറമാണ്. എന്നാൽ, ശുദ്ധമായ മറയൂര്‍ ശര്‍ക്കരയുടെ നിറം കറുപ്പും. ഇതിനാലാണ് കുവൈത്ത് പോലുള്ള ഇടങ്ങളില്‍ ബ്ലാക്ക് ജാഗ്രി എന്നറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തിലാണ് കൃഷി എന്നതിനാൽ മറയൂര്‍ ശര്‍ക്കരക്ക് മറ്റ് മേഖലയില്‍ ഉണ്ടാക്കുന്ന ശര്‍ക്കരയെക്കാള്‍ ഉപ്പുരസം കുറവും രുചി അധികവുമാണ്. സമീപകാലത്തായി മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവിയും (ജി.ഐ പേറ്റൻറ്) ലഭിച്ചിരുന്നു. ജി.ഐ രജിസ്ട്രേഷൻ ലഭിച്ചതിനാല്‍ ലോകവ്യാപാര സംഘടനയുടെ (വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന്) ഡബ്ല്യു.ടി.ഒ അംഗീകാരത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
