മീനിനും പച്ചക്കറിക്കും വില ഉയരുന്നു; കച്ചവടം കുറഞ്ഞു
text_fieldsഅടിമാലി: ഹൈറേഞ്ചിൽ മത്സ്യം-പച്ചക്കറി-കോഴി വില ഉയരുന്നു. മത്സ്യത്തിനാണ് വിപണിയിൽ കടുത്ത വിലവർധന. മത്സ്യത്തിെൻറ വരവ് കുറഞ്ഞതാണ് കാരണമായി പറയുന്നത്. കേരളത്തിെ ൻറ തീരപ്രദേശങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം തമിഴ്നാട്ടിൽ േട്രാളിങ് ആരംഭിച്ചതും മീൻ ലഭ്യത കുറച്ചു. ഹൈറേഞ്ചിലേക്കെത്തുേമ്പാൾ പിന്നെയും വില കൂടും. സാധാരണക്കാരുടെ ഇഷ്ട മത്സ്യമായ മത്തിപോലും ലഭിക്കുന്നില്ല. ചില പച്ചമീൻ സ്റ്റാളുകളിൽ അപൂർവമായി എത്തുന്ന മത്തിക്ക് 180 മുതൽ 230 രൂപ വരെയാണ് വില. മൊത്തവ്യാപാരികളേക്കാൾ 20 മുതൽ 40 രൂപ വരെ കൂട്ടിയാണ് ചെറുകിട മീൻ കച്ചവടക്കാർ വിൽപന നടത്തുന്നത്. എന്നാൽ, വലിയ വില കാരണം വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ്. അയലയും വിപണിയിൽ ലഭിക്കുന്നില്ല. വില ഉയർന്നതോടെ മിക്കപ്പോഴും ഹോട്ടലുകളിലേക്ക് മാത്രമാണ് വിൽപന. ഈസ്റ്ററിനും പ്രതീക്ഷിച്ച കച്ചവടം ലഭിച്ചില്ലെന്ന നിരാശയിലാണ് മീൻ കച്ചവടക്കാർ.
മുൻ വർഷങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് വിൽപനപോലും ഇത്തവണ വിശേഷദിവസങ്ങളിൽ ലഭിച്ചില്ലെന്ന് പച്ചമീൻ വ്യാപാരികൾ പറയുന്നു. കച്ചവടക്കാരും നഷ്ടം ഭയന്ന് കൂടുതൽ ചരക്കെടുത്ത് വിൽക്കാൻ മടിക്കുന്നു. മീൻ വില ഉയർന്നതോടെ മീൻ വണ്ടിയുമായി വീടുകളിലെത്തുന്ന ചെറുകിട കച്ചവടക്കാരുടെ എണ്ണവും കുറഞ്ഞു. തമിഴ്നാട്ടിലെ േട്രാളിങ് കാലാവധി കഴിഞ്ഞാലേ ഇനി വില കുറയാൻ സാധ്യതയുള്ളൂ. ഞായറാഴ്ച ഹൈറേഞ്ച് മേഖലയിൽ മത്സ്യത്തിെൻറ വില മത്തി 200, അയല 220, കൊഴുവ 140, കേര 280, സിലോപ്പി 120, കിളി 150, തിരുത 180, ചെമ്മീൻ 420 എന്നിങ്ങനെയായിരുന്നു. അതിനിടെ കോഴി വിലയും ഉയർന്ന് നിൽക്കുന്നു. 120 മുതൽ 135 രൂപവരെയാണ് ഹൈറേഞ്ചിൽ വില. ഒരുമാസം മുമ്പുവരെ 85ഉം 90ഉം ആയിരുന്നു. റമദാൻ മാസം പടിവാതിലിലെത്തി നിൽക്കെ വില ഇനിയും ഉയരാനാണ് സാധ്യത. പഴം-പച്ചക്കറി ഉൽപന്നങ്ങൾക്കും വില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ അഞ്ചു മുതൽ 15 ശതമാനം വരെയാണ് പച്ചക്കറി ഉൽപന്നങ്ങൾക്ക് വില ഉയർന്നത്. ഏത്തക്കായക്ക് മാത്രമാണ് വിലകുറവുള്ളത്- 40 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
