Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവേനല്‍ കടുത്തു;...

വേനല്‍ കടുത്തു; കാട്ടുതീ ഭീഷണിയില്‍ മലയോര മേഖല

text_fields
bookmark_border
വേനല്‍ കടുത്തു; കാട്ടുതീ ഭീഷണിയില്‍ മലയോര മേഖല
cancel
camera_alt?????????? ????????? ?????????? ?????????? ??????????? ????????

രാ​ജാ​ക്കാ​ട്: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ഹൈ​റേ​ഞ്ചി​ന്​ ഭീ​ഷ​ണി​യാ​യി കാ​ട്ടു​തീ. ഉ​ള്‍ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ ളി​ലെ മ​ല​ക​ളി​ല്‍ കാ​ട്ടു​തീ ആ​ളി​പ്പ​ട​രു​ന്ന​ത് വ​ന്‍ കൃ​ഷി​നാ​ശ​ത്തി​നാ​ണ് വ​ഴി​യൊ​രു​ക്കു​ന്ന​ത്. ക​ ഴി​ഞ്ഞ​ദി​വ​സം മു​ട്ടു​കാ​ട് മു​നി​പ്പാ​റ​ക്ക്​ മു​ക​ള്‍ഭാ​ഗ​ത്തെ അം​ബേ​ദ്ക​ര്‍ എ​സ്.​സി കോ​ള​നി​ക്ക് സ​മീ​പം വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഏ​ക്ക​ർ ക​ണ​ക്കി​ന് പ്ര​ദേ​ശ​മാ​ണ്​ ക​ത്തി​യ​മ​ര്‍ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ള്‍ തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ക്കു​പോ​യ​തി​നാ​ല്‍ ആ​രും അ​റി​ഞ്ഞി​ല്ല. വ​ഴി​യാ​ത്രി​ക​ർ തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. മ​ല​യോ​ര മേ​ഖ​ല ഉ​ണ​ങ്ങി​വ​ര​ണ്ടു കി​ട​ക്കു​ന്ന​തി​നാ​ല്‍ കാ​ട്ടു​തീ ഹൈ​റേ​ഞ്ചി​ല്‍ നി​ത്യ​സം​ഭ​വ​മാ​ണ്. സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ തീ​യി​ടു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. വേ​ന​ല്‍ ക​ടു​ക്കു​ന്ന​തോ​ടെ രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ചി​ന്ന​ക്ക​നാ​ൽ, ബൈ​സ​ണ്‍വാ​ലി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കാ​ട്ടു​തീ പ​തി​വാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ രാ​ജാ​ക്കാ​ട്ടി​ലോ രാ​ജ​കു​മാ​രി​യി​ലോ ഫ​യ​ര്‍ സ്​​റ്റേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ര്‍ കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി മ​ന്ത്രി എം.​എം. മ​ണി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ല​ക്ട​ര്‍ക്കും പ​രാ​തി ന​ല്‍കാ​നൊ​രു​ങ്ങു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSIdukki News
News Summary - idukki local news
Next Story