മാ​ങ്കു​ളം സെൻറ് മേ​രീ​സ്​ സ്​​കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം

15:04 PM
23/10/2017

മാ​ങ്കു​ളം: രാ​ജാ​ക്കാ​ട് ന​ട​ന്ന സ​ബ്ജി​ല്ല കാ​യി​കോ​ത്സ​വ​ത്തി​ൽ മാ​ങ്കു​ളം സ​െൻറ് മേ​രീ​സ്​ യു.​പി സ്​​കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം. തു​ട​ർ​ച്ച​യാ​യി നാ​ലാം​വ​ട്ട​മാ​ണ് മാ​ങ്കു​ളം സ്​​കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ നേ​ടു​ന്ന​ത്. മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് മാ​ങ്കു​ളം പ​ള്ളി​സി​റ്റി​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും പി.​ടി.​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്​​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ൺ ക​ല്ലൂ​രി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഷാ​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ച്ച​ൻ തോ​ട്ട​മ​റ്റം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മാ​സ്​​റ്റ​ർ​മാ​രാ​യ ജ്യോ​തി​മോ​ൾ, ജോ​ൺ മാ​ത്യു, പ​ഞ്ചാ​യ​ത്ത്​ അം​ഗം മ​ല്ല​യ്യ​ൻ പാ​ണ്ഡ്യ​ൻ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് പി.​ഡി ജോ​യി, റെ​ന്നി തോ​മ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Loading...
COMMENTS