16 ലക്ഷം ‘കാണാനില്ല’: മുട്ട​ം പോളിടെക്​നി​ക്കിെൻറ പൂർത്തിയായ ഹോസ്​റ്റൽ കാടുകയറി

15:04 PM
23/10/2017

മു​ട്ടം: മു​ട്ടം പോ​ളി​ടെ​ക്നി​ക്കി​​െൻറ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹോ​സ്​​റ്റ​ൽ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. 82 ല​ക്ഷം രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ച്ച ലേ​ഡീ​സ് ഹോ​സ്​​റ്റ​ലാ​ണ് ഉ​പ​യോ​ഗി​ക്കാ​തെ കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത്. ഒ​രു​കോ​ടി രൂ​പ​യാ​ണ് ലേ​ഡീ​സ് ഹോ​സ്​​റ്റ​ൽ നി​ർ​മാ​ണ​ത്തി​ന്​ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 82 ല​ക്ഷം രൂ​പ മു​ട​ക്കി 80 ശ​ത​മാ​ന​ത്തോ​ളം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ബാ​ക്കി 16 ല​ക്ഷം എ​വി​ടെ​പ്പോ​യെ​ന്ന​തി​ന് ക​ണ​ക്കു​മി​ല്ല. മു​ട്ടം പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ന് സ​മീ​പ​ത്താ​ണ് ലേ​ഡീ​സ് ഹോ​സ്​​റ്റ​ലും പ​ണി​തി​ട്ടു​ള്ള​ത്.
കെ​ട്ടി​ട​ത്തി​​െൻറ ബാ​ക്കി പ​ണി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് മു​ട്ടം പോ​ളി​ടെ​ക്​​നി​ക് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഒ​രു​കോ​ടി രൂ​പ​യി​ൽ​നി​ന്ന്​ മി​ച്ച​മു​ള്ള 18 ല​ക്ഷം രൂ​പ​ക്ക് ബാ​ക്കി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​വ​ശ്യ​പ്പെ​ട്ട് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്ന്​ തി​രി​ച്ച് നി​ർ​ദേ​ശ​വും കി​ട്ടി.
18 ല​ക്ഷം രൂ​പ പ്രി​ൻ​സി​പ്പ​ലി​​െൻറ പേ​രി​ലെ അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടെ​ന്നാ​ണ് ഡ​യ​റ​ക്ട​റേ​റ്റി​ൽ​നി​ന്ന്​ പ്രി​ൻ​സി​പ്പ​ലി​ന് ല​ഭി​ച്ച ക​ത്തി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ മാ​ത്ര​മേ അ​ക്കൗ​ണ്ടി​ൽ ഉ​ള്ളൂ എ​ന്ന് പ്രി​ൻ​സി​പ്പ​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​റി​യി​പ്പു​ക​ളൊ​ന്നും പി​ന്നീ​ട്​ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഇ​തോ​ടെ 16 ല​ക്ഷം രൂ​പ എ​വി​ടെ​പ്പോ​​െ​യ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു.
കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ എം.​എ​ച്ച്.​ആ​ർ.​ഡി ഫ​ണ്ടി​ൽ​നി​ന്നാ​ണ് ഒ​രു​കോ​ടി രൂ​പ പോ​ളി​ടെ​ക്നി​ക് ലേ​ഡീ​സ് ഹോ​സ്​​റ്റ​ൽ നി​ർ​മാ​ണ​ത്തി​ന്​ അ​നു​വ​ദി​ച്ച​ത്. പ​ല​പ്പോ​ഴാ​യി ല​ഭി​ക്കു​ന്ന തു​ക​യി​ൽ ഏ​റി​യ പ​ങ്കും പി.​ഡ​ബ്ല്യു.​ഡി വ​ഴി​യാ​ണ് കി​ട്ടു​ന്ന​തെ​ങ്കി​ലും അ​ത്യാ​വ​ശ്യ നി​ർ​മാ​ണ​ങ്ങ​ൾ​ക്കാ​യു​ള്ള തു​ക പ്രി​ൻ​സി​പ്പ​ലി​​െൻറ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക്‌ ല​ഭി​ക്കാ​റു​ണ്ട്. ‘കാ​ണാ​താ​യ’ 16 ല​ക്ഷം രൂ​പ എ​വി​ടെ​പ്പോ​യെ​ന്ന്​ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ കു​രു​ക്കി​ൽ​പെ​ട്ട്​ നി​ർ​മാ​ണം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.
ഹോ​സ്​​റ്റ​ൽ അ​ടു​ക്ക​ള, സെ​ക്യൂ​രി​റ്റി​ക്ക്​ ഇ​രി​ക്കാ​ൻ വേ​ണ്ട മു​റി, അ​ല​മാ​ര തു​ട​ങ്ങി​യ ചു​രു​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​നി ഒ​രു​ക്കേ​ണ്ട​ത്. 35 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ ഉ​ത​കും​വി​ധം നി​ർ​മി​ച്ച​താ​ണ് കെ​ട്ടി​ടം. ഹോ​സ്​​റ്റ​ലി​ലേ​ക്ക് വേ​ണ്ടി വാ​ങ്ങി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ടി ഉ​പ​ക​ര​ണ​ങ്ങ​ളും ര​ണ്ടു​വ​ർ​ഷ​മാ​യി ഈ ​ഹോ​സ്​​റ്റ​ലി​ന് ഉ​ള്ളി​ൽ​ക്കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണ്.
ഒ​ള​മ​റ്റ​ത്തെ ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജി​​െൻറ അ​വ​സ്ഥ​യും ഇ​തു​ത​ന്നെ​യാ​ണ്. മു​ക്കാ​ൽ ശ​ത​മാ​ന​വും പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ള​മ​റ്റ​ത്തെ ഐ.​എ​ച്ച്.​ആ​ർ.​ഡി കോ​ള​ജ് മു​ട്ട​ത്തേ​ക്ക്‌ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ എ​താ​നും ചെ​റി​യ പ​ണി മാ​ത്രം പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ മ​തി​യാ​കും.
നി​ല​വി​ൽ 57,000 രൂ​പ പ്ര​തി​മാ​സം വാ​ട​ക ന​ൽ​കി​യാ​ണ് ഒ​ള​മ​റ്റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തു​പോ​ലെ ത​ന്നെ 90 ശ​ത​മാ​നം പ​ണി​യും പൂ​ർ​ത്തീ​ക​രി​ച്ച്​ കി​ട​ക്കു​ന്ന പോ​ളി​ടെ​ക്നി​ക് ലേ​ഡീ​സ് ഹോ​സ്​​റ്റ​ലി​ന് അ​ടു​ക്ക​ള സൗ​ക​ര്യം മാ​ത്രം ഒ​രു​ക്കി​യാ​ൽ 37 വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഇ​വി​ടെ താ​മ​സി​ക്കാ​നാ​കും.

Loading...
COMMENTS