Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹർത്താൽ: കടകൾ അടഞ്ഞു;...

ഹർത്താൽ: കടകൾ അടഞ്ഞു; കെ.എസ്​.ആർ.ടി.സി ബസുകൾ ഒാടി

text_fields
bookmark_border
തൊ​ടു​പു​ഴ: ഇ​ന്ധ​ന​ത്തി​​െൻറ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു.​ഡി.​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ സ​മാ​ധാ​ന​പ​രം. ചി​ല​യി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും സ​ർ​ക്കാ​ർ ഒാ​​ഫി​​സു​​ക​​ളും ക​​​​ട​​​​ക​​​​ളും അ​ട​പ്പി​ക്കു​ക​യും ചെ​യ്​​തു. തൊ​ടു​പു​ഴ​യ​ട​ക്കം പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചി​ല സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി. ജി​ല്ല​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ സ​ർ​വി​സ് ന​ട​ത്തി. തൊ​ടു​പു​ഴ ഡി​പ്പോ​യി​ൽ​നി​ന്ന്​ രാ​വി​ലെ 16 സ​ർ​വി​സ്​ ന​ട​ത്തി​യ​താ​യി കെ.​എ​സ്.​ആ​ർ.​ടി.​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ്​ മ​റ്റു പ​ല സ​ർ​വി​സു​ക​ളും ന​ട​ത്താ​തി​രു​ന്ന​തെ​ന്നും ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും ഡ്യൂ​ട്ടി​ക്കാ​യി രാ​വി​ലെ ഡി​പ്പോ​യി​ൽ എ​ത്തി​യി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രാ​വി​ലെ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. മു​നി​സി​പ്പ​ൽ മൈ​താ​ന​ത്തി​ന്​ സ​മീ​പം ന​ട​ന്ന യോ​ഗ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡീ​ൻ കു​ര്യാ​ക്കോ​സ്, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, എ​ൻ.​ഐ. ബെ​ന്നി, ടി.​ജെ. പീ​റ്റ​ർ, ജി​യോ മാ​ത്യു, വി.​ഇ. താ​ജു​ദ്ദീ​ൻ, പി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, കെ. ​സു​രേ​ഷ് ബാ​ബു, ശി​വ​ദാ​സ്, എ.​എം. ഹാ​രി​ദ്, പി.​എ​ൻ. രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്ര​ക​ട​ന​ത്തി​ന് വി.​എ. ജി​ന്ന, കെ.​ജി. സ​ജി​മോ​ൻ, എം.​എ. ക​രീം, ടി.​എ​ൽ. അ​ക്ബ​ർ, രാ​ജേ​ഷ് ബാ​ബു, സി​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പീ​രു​മേ​ട്: താ​ലൂ​ക്കി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ദേ​ശീ​യ​പാ​ത 183ൽ ​സ​ർ​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി.​യു​ടെ മി​ക്ക ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളും മു​ട​ക്കം കു​ടാ​തെ ഓ​ടി. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഏ​ല​പ്പാ​റ​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ഹോ​ട്ട​ലു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​ത് ഇ​ത​ര സം​സ്ഥാ​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും വ​ല​ച്ചു. നെ​ടു​ങ്ക​ണ്ടം: യു.​ഡി.​എ​ഫ് ന​ട​ത്തി​യ ഹ​ർ​ത്താ​ൽ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ പൂ​ർ​ണം. ചെ​മ്മ​ണ്ണാ​ർ, നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം, പാ​മ്പാ​ടും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ശേ​ഷം വി​ട്ട​യ​ച്ചു. രാ​വി​ലെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story