Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമു​ള്ള​ൻ​ത​ണ്ട്...

മു​ള്ള​ൻ​ത​ണ്ട് കു​രി​ശു​മ​ല​ക്ക്​ സ​മീ​പം കാ​ട്ടാ​ന ര​ണ്ടു വീ​ട്​​ ത​ക​ർ​ത്തു

text_fields
bookmark_border
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ള്ള​ൻ​ത​ണ്ട് കു​രി​ശു​മ​ല​ക്ക്​ സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി കാ​ട്ടാ​ന ര​ണ്ടു​ വീ​ട്​ ത​ക​ർ​ത്തു. ഏ​ലം അ​ട​ക്ക​മു​ള്ള കൃ​ഷി​വി​ള​ക​ളും ന​ശി​പ്പി​ച്ചു. പു​ത്ത​ൻ​പു​ര​ക്കു​ടി​യി​ൽ വ​ർ​ഗീ​സ്, കെ.​കെ. ബി​ജു കാ​വു​ങ്ക​ൽ എ​ന്നി​വ​രു​ടെ വീ​ടും കൃ​ഷി​യു​മാ​ണ് ന​ശി​പ്പി​ച്ച​ത്. ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ഒ​റ്റ​യാ​നാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി എ​േ​ട്ടാ​ടെ എ​ത്തി​യ​ത്. വ​ർ​ഗീ​സി​​െൻറ വീ​ടി​​െൻറ മൂ​ന്ന്​ മു​റി​ക​ളും ശു​ചി​മു​റി​യും ഇ​ടി​ച്ചു​നി​ര​ത്തി. കി​ട​പ്പു​മു​റി​യു​ടെ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ഴു​ന്ന ശ​ബ്​​ദം കേ​ട്ടാ​ണ് ഇ​വ​ർ കാ​ട്ടാ​ന എ​ത്തി​യ​ത​റി​ഞ്ഞ​ത്. ഭാ​ര്യ​യും മ​ക​നും മു​റ്റ​ത്ത് മ​ര​ത്തി​ൽ നി​ർ​മി​ച്ച ഏ​റു​മാ​ട​ത്തി​ൽ ക​യ​റി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഏ​റു​മാ​ടം ഇ​രി​ക്കു​ന്ന മ​രം ഇ​ടി​ച്ചു​വീ​ഴ്ത്താ​നും ആ​ന ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ഏ​ല​വും ച​ക്ക​യും തി​ന്ന​ശേ​ഷം കെ.​കെ. ബി​ജു​വി​​െൻറ പു​ര​യി​ട​ത്തി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ബി​ജു​വി​​െൻറ വീ​ട്​ ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ന ത​ക​ർ​ത്ത​താ​യി​രു​ന്നു. തു​ട​ർ​ന്ന് നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ഷെ​ഡും ശു​ചി​മു​റി​യു​മാ​ണ്​ ഇ​പ്പോ​ൾ ത​ക​ർ​ത്ത​ത്. ആ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ബി​ജു​വും കു​ടും​ബ​വും കു​രു​വി​ള​സി​റ്റി​ക്ക് സ​മീ​പം വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story