Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമ​ന്ത്രി...

മ​ന്ത്രി വീ​ട്ടി​​ലെ​ത്തി; അ​ലോ​ള​ന​യെ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ക്കാ​ൻ...!

text_fields
bookmark_border
നെ​ടു​ങ്ക​ണ്ടം: മ​ന്ത്രി വീ​ട്ടി​​ലെ​ത്തി വി​ദ്യാ​ർ​ഥി​യെ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ത്ത​ത്​ കൗ​തു​ക​മാ​യി. കു​ട്ടി​ക​ളെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഉ​ടു​മ്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​പാ​ടി​ക്ക് മ​ന്ത്രി എം.​എം. മ​ണി കോ​മ്പ​യാ​റി​ൽ തു​ട​ക്കം കു​റി​ച്ച​ത്. കോ​മ്പ​യാ​ർ സ​െൻറ് തോ​മ​സ്​ എ​ൽ.​പി സ്​​കൂ​ളി​ൽ ക​ല്ലാ​ർ കൂ​വ​ക്കാ​ട്ട് പ്ര​ദീ​പ്--​ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ലോ​ള​ന​യെ​യാ​ണ് മ​ന്ത്രി വീ​ട്ടി​ലെ​ത്തി ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ത്ത​ത്. ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ഫോ​റം കു​ട്ടി​യു​ടെ മാ​താ​വ് മ​ന്ത്രി​ക്ക് ന​ൽ​കി​യാ​ണ് പ്ര​വേ​ശം നേ​ടി​യ​ത്. മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ചേ​ർ​ക്കു​ക എ​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക്ക് ക​ല്ലാ​റി​ൽ തു​ട​ക്ക​മാ​യ​ത്. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്​ അം​ഗം ജോ​യി കു​ന്നു​വി​ള, നെ​ടു​ങ്ക​ണ്ടം സ​ഹ​ക​ര​ണ​ബാ​ങ്ക് മാ​നേ​ജ​ർ ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, സ്​​കൂ​ൾ ഹെ​ഡ്മി​സ്​​ട്ര​സ്​ പി.​എ​സ്. വ​ത്സ​മ്മ, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് കെ.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ, അ​ധ്യാ​പ​ക പ്ര​തി​നി​ധി ബി​ജു ജോ​ർ​ജ്, ജോ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​രും പ​​​െ​ങ്ക​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story