Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്ല​സ്​ വ​ണ്‍...

പ്ല​സ്​ വ​ണ്‍ പ്ര​​വേ​ശ​നം: വെ​ബ്​​സൈ​റ്റ്​ ത​ക​രാ​ർ​ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്നു

text_fields
bookmark_border
അ​ടി​മാ​ലി: പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​​െൻറ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ല്‍ ഓ​ണ്‍ലൈ​ന്‍ സ്തം​ഭ​നം. വി​ദ്യാ​ര്‍ഥി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഏ​ക​ജാ​ല​ക വെ​ബ്‌​സൈ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തോ​ടെ പ​ല​യി​ട​ങ്ങ​ളി​ലും സൈ​റ്റ് ത​ക​രാ​റി​ലാ​ണ്. ഇ​തോ​ടെ പ​ല വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പ്ര​വേ​ശ​ന​ന​ട​പ​ടി പ​കു​തി​െ​യ പൂ​ര്‍ത്തി​യാ​ക്കാ​നാ​യു​ള്ളൂ. 22 വ​രെ സ​മ​യ​മു​ണ്ടെ​ങ്കി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​ദ്യ​ദി​നം ത​ന്നെ കൂ​ട്ട​ത്തോ​ടെ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നെ​ത്തി​യ​താ​ണ്​ പ്ര​ശ്‌​ന​മാ​യ​ത്. ജി​ല്ല​യി​ലെ നെ​റ്റ് ക​ഫേ​ക​ളി​ലും അ​ക്ഷ​യ സ​െൻറ​റു​ക​ളി​ലും വ​ന്‍ തി​ര​ക്കാ​ണ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 20 രൂ​പ മാ​ത്ര​െ​മ ഈ​ടാ​ക്കാ​വൂ​വെ​ന്നാ​ണ് നി​ര്‍ദേ​ശം. എ​ന്നാ​ല്‍, പ​ല​യി​ട​ങ്ങ​ളി​ലും 60 മു​ത​ല്‍ 150 രൂ​പ​വ​രെ ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.ഐ.​ടി ലാ​ബു​ക​ളു​ള്ള ഹൈ​സ്‌​കൂ​ളു​ക​ള്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ വി​ദ്യാ​ര്‍ഥി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ നി​ര്‍ദേ​ശ​മു​ണ്ടെ​ങ്കി​ലും ഒ​രു സ്‌​കൂ​ളും ഇ​തി​ന്​ ത​യാ​റാ​യി​ല്ല. സൈ​റ്റ് ജാ​മാ​കു​ന്ന സ്​​ഥി​തി​യി​ല്‍ ഓ​രോ ജി​ല്ല​ക്കും ഏ​ക​ജാ​ല​ക​ത്തി​ന്​ പ്ര​ത്യേ​കം സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​രു​ന്നു​ണ്ട്. ഓ​ണ്‍ലൈ​നി​ല്‍ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട് എ​ടു​ത്ത് അ​പേ​ക്ഷ ഫീ​സാ​യ 25 രൂ​പ​യും സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പും സ​ഹി​തം ഏ​തെ​ങ്കി​ലും ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ സ​മ​ര്‍പ്പി​ച്ചാ​ലാ​ണ് അ​പേ​ക്ഷ പൂ​ര്‍ത്തി​യാ​വു​ക. സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലേ​ക്കും എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ട​വ ഒ​ഴി​കെ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി പ്ര​വേ​ശ​നം നേ​ടാ​നാ​വു​ക.
Show Full Article
TAGS:LOCAL NEWS 
Next Story