Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊ​ക്ക​വി​ള​ക്ക്​...

പൊ​ക്ക​വി​ള​ക്ക്​ ക​ണ്ണ​ട​ച്ചു; മൂ​ല​മ​റ്റം ടൗ​ൺ ഇ​രു​ട്ടി​ൽ

text_fields
bookmark_border
മൂ​ല​മ​റ്റം: മൂ​ല​മ​റ്റ​ത്ത്​ സ്ഥാ​പി​ച്ചി​രു​ന്ന പൊ​ക്ക​വി​ള​ക്ക് ക​ണ്ണ​ട​ച്ച​തോ​ടെ ടൗ​ൺ ഇ​രു​ട്ടി​ലാ​യി. മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ഇ​വി​ടെ പൊ​ക്ക​വി​ള​ക്ക്​ സ്ഥാ​പി​ച്ച​ത്. മ​റ്റി​ട​ങ്ങ​ളി​ൽ എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ ക​ത്തു​മ്പോ​ൾ ഇ​വി​ടെ ഏ​റെ പ​ഴ​ക്കം​ചെ​ന്ന വി​ള​ക്കാ​ണ് സ്ഥാ​പി​ച്ച​ത്. ഇ​ത്​ ഒ​രു​മാ​സം പോ​ലും പ്ര​കാ​ശി​ച്ചി​ല്ല. പ​രാ​തി​ക​ൾ ശ​ക്ത​മാ​കു​മ്പോ​ൾ ഏ​താ​നും ദി​വ​സം വി​ള​ക്കു​ക​ൾ തെ​ളി​യും. പി​ന്നീ​ട്​ അ​ണ​യും. ഇ​ത്ത​ര​ത്തി​ൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വി​ള​ക്ക് പൂ​ർ​ണ​മാ​യും ക​ണ്ണ​ട​ച്ച അ​വ​സ്​​ഥ​യി​ലാ​ണ്​. പൊ​ക്ക​വി​ള​ക്ക്​ സ്ഥാ​പി​ച്ച​തോ​ടെ ടൗ​ണി​ലെ പ​ത്തി​ലേ​റെ വ​ഴി​വി​ള​ക്കു​ക​ൾ മാ​റ്റി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വെ​ളി​ച്ച​മാ​ണ് മൂ​ല​മ​റ്റ​ത്തെ​ത്തു​ന്ന കാ​ൽ ന​ട​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കു​ന്ന​തോ​ടെ ടൗ​ൺ പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​കും. ടൗ​ണി​ലെ ഹൈ​മാ​സ്​​റ്റ്​ ലൈ​റ്റി​െൻറ ത​ക​രാ​റു​ക​ൾ മാ​റ്റി പു​തി​യ എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്​. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ഇ​ത് മാ​റ്റി സ്ഥാ​പി​ക്കാ​നും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന വ​ഴി​ക​ളി​ൽ പ​ല​യി​ട​ങ്ങ​ളും കൂ​രി​രു​ട്ടി​ലാ​ണ്. നി​ല​വി​ലെ ട്യൂ​ബു​ക​ൾ അ​ഴി​ച്ചു​മാ​റ്റി പ​ക​രം എ​ൽ.​ഇ.​ഡി ബ​ൾ​ബു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ക്ക്​ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​ത്​ പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story