Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

ഗ​ജ​വീ​ര​പ്പെ​രു​മ​യി​ൽ തി​രു​ന​ക്ക​ര പൂ​രം ഇ​ന്ന്

text_fields
bookmark_border
കോ​ട്ട​യം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ഏ​ഴാം ഉ​ത്സ​വ​ദി​ന​മാ​യ ചൊ​വ്വാ​ഴ്ച തി​രു​ന​ക്ക​ര പൂ​രം അ​ര​ങ്ങേ​റും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ആ​ൽ​ത്ത​റ​മേ​ള​ത്തോ​ടെ​യാ​ണ് പൂ​ര​ത്തി​െൻറ ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. മേ​ള​കു​ല​പ​തി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 60 അം​ഗ ക​ലാ​കാ​ര​ന്മാ​രാ​ണ് മേ​ള​െ​പ്പ​രു​ക്ക​ത്തി​ന് അ​ണി​നി​ര​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​ത്തി​ന്​ പെ​രു​വ​ന​ത്തിെൻറ നേ​തൃ​ത്വ​ത്തി​ൽ പാ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റും. താ​ള​മേ​ള​വ​ർ​ണ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​കും ചൊ​വ്വാ​ഴ്​​ച അ​ക്ഷ​ര​ന​ഗ​രി. പൂ​ര​ത്തി​നു മു​ന്നോ​ടി​യാ​യി സ​മീ​പ​ങ്ങ​ളി​ലെ 11 ക്ഷേ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് ചെ​റു​പൂ​ര​ങ്ങ​ൾ രാ​വി​ലെ പു​റ​പ്പെ​ടും. ഉ​ച്ച​ക്ക്​ ഒ​ന്നി​നു മു​മ്പ്​ ചെ​റു​പൂ​ര​ങ്ങ​ൾ തി​രു​ന​ക്ക​ര മൈ​താ​ന​ത്തു പ്ര​വേ​ശി​ക്കും. അ​മ്പ​ല​ക്ക​ട​വ് ഭ​ഗ​വ​തീ​ക്ഷേ​ത്രം, തി​രു​ന​ക്ക​ര ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, പു​തി​യ​തൃ​ക്കോ​വി​ൽ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, പ​ള്ളി​പ്പു​റ​ത്തു​കാ​വ് ഭ​ഗ​വ​തീ​ക്ഷേ​ത്രം, കൊ​പ്ര​ത്ത് ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്രം, പാ​റ​പ്പാ​ടം ദേ​വീ​ക്ഷേ​ത്രം, നാ​ഗ​മ്പ​ടം മ​ഹാ​ദേ​വ ക്ഷേ​ത്രം, ത​ളി​ക്കോ​ട്ട മ​ഹാ​ദേ​വ ക്ഷേ​ത്രം, പു​ത്ത​ന​ങ്ങാ​ടി ദേ​വീ​ക്ഷേ​ത്രം, എ​രു​ത്തി​ക്ക​ൽ ദേ​വീ​ക്ഷേ​ത്രം, പു​ല്ല​രി​ക്കു​ന്ന് മ​ള്ളൂ​ർ​കു​ള​ങ്ങ​ര മ​ഹാ​ദേ​വ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ചെ​റു​പൂ​ര​ങ്ങ​ൾ പു​റ​പ്പെ​ടു​ന്ന​ത്. തൃ​ക്ക​ട​വൂ​ർ ദേ​വ​സ്വം ശി​വ​രാ​ജു, പു​തു​പ്പ​ള്ളി സാ​ധു, മ​ല​യാ​ല​പ്പു​ഴ രാ​ജ​ൻ, ചൈ​ത്രം അ​ച്ചു, കു​ന്ന​ത്തൂ​ർ രാ​മു, തോ​ട്ടു​ചാ​ലി​ൽ ബോ​ലോ​നാ​ഥ്, കാ​ഞ്ഞി​ര​ക്കാ​ട് ശേ​ഖ​ര​ൻ, ശ്രീ​ധ​രീ​യം മ​ഹാ​ദേ​വ​ൻ, ചു​രൂ​ർ​മ​ഠം രാ​ജ​ശേ​ഖ​ര​ൻ, കു​ള​മാ​ക്കി​ൽ പാ​ർ​ഥ​സാ​ര​ഥി, പ​ന​യ​നാ​ർ​ക്കാ​വ് കാ​ളി​ദാ​സ​ൻ, ചി​റ​ക്കാ​ട്ട് ക​ണ്ണ​ൻ, ചാ​ന്നാ​നി​ക്കാ​ട് അ​യ്യ​പ്പ​ൻ​കു​ട്ടി, പ​ല്ലാ​ട്ട് ബ്ര​ഹ്മ​ദ​ത്ത​ൻ, വേ​മ്പ​നാ​ട്ട് അ​ർ​ജു​ന​ൻ, പ​ത്മ​ന ശ​ര​വ​ണ​ൻ, ഉ​ണ്ണി​പ്പ​ള്ളി​ൽ ഗ​ണേ​ശ​ൻ, കി​ര​ൺ ഗ​ണ​പ​തി, ഉ​ഷ​ശ്രീ ദു​ർ​ഗാ​പ്ര​സാ​ദ്, ന​ട​യ്ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വെ​ൺ​മ​ണി നീ​ല​ക​ണ്ഠ​ൻ എ​ന്നി​ങ്ങ​നെ 21ഒാ​ളം ഗ​ജ​വീ​ര​ന്മാ​രെ​യാ​ണ്​ പൂ​ര​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത്. തി​രു​ന​ക്ക​ര ശി​വ​ൻ ഇ​ത്ത​വ​ണ പൂ​ര​ത്തി​നി​ല്ലാ​ത്ത​ത്​ ആ​ന​േ​പ്ര​മി​ക​ളെ നി​രാ​ശ​രാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ദേ​വ​സ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വ​ർ​ണ​ക്കു​ട​ക​ൾ അ​ണി​നി​ര​ക്കു​ന്ന കു​ട​മാ​റ്റം പൂ​രാ​സ്വാ​ദ​ക​രു​ടെ മ​നം​നി​റ​ക്കും. ജോ​സ്​ കെ. ​മാ​ണി എം.​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ്​ പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ അ​ജ​യ് ത​റ​യി​ൽ, കെ. ​രാ​ഘ​വ​ൻ, ദേ​വ​സ്വം ക​മീ​ഷ​ണ​ർ രാ​മ​രാ​ജ​േ​പ്ര​മ​പ്ര​സാ​ദ് എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​കും.
Show Full Article
TAGS:LOCAL NEWS 
Next Story