Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂ​ന്നാ​റി​ലെ...

മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്കി

text_fields
bookmark_border
മൂ​ന്നാ​ർ: മൂ​ന്നാ​ർ കോ​ള​നി റോ​ഡി​ൽ പു​ഴ കൈ​യേ​റി നി​ർ​മി​ച്ച മൂ​ന്ന് പെ​ട്ടി​ക്ക​ട​ക​ൾ ദേ​വി​കു​ളം സ​ബ് ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റ​വ​ന്യൂ അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി. പു​ഴ​ക്ക് കു​റു​കെ ക​മ്പു​ക​ൾ സ്​​ഥാ​പി​ച്ച് ക​ട​ക​ൾ നി​ർ​മി​ച്ച​തു​സം​ബ​ന്ധി​ച്ച് സ​ബ്​ ക​ല​ക്ട​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്​ പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നെ​ത്തി​യ റ​വ​ന്യൂ അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ ക​ട​ക​ൾ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. വ​ൻ​കി​ട നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ചി​ല രാ​ഷ്​​​ട്രീ​യ നേ​താ​ക്ക​ൾ പൊ​ളി​ക്ക​ലി​ന് ത​ട​സ്സം സൃ​ഷ്​​ടി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും പൊ​ലീ​സി​െൻറ അ​ക​മ്പ​ടി​യോ​ടെ ദേ​വി​കു​ളം അ​ഡീ​ഷ​ന​ൽ ത​ഹ​സി​ൽ​ദാ​ർ ഷൈ​ജു ജേ​ക്ക​ബി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ട​ക​ൾ പൊ​ളി​ച്ചു. മൂ​ന്നാ​ർ ടൗ​ണി​ലും പ​ഴ​യ​മൂ​ന്നാ​റി​ലെ ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ലും നി​ര​വ​ധി അ​ന​ധി​കൃ​ത പെ​ട്ടി​ക​ട​ക​ളാ​ണ് സ്വ​കാ​ര്യ​വ്യ​ക്​​തി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്​. ഇ​ത്ത​രം കൈ​യേ​റ്റ​ങ്ങ​ളാ​ണ് മാ​സ​ങ്ങ​ൾ ക​ഴി​യു​ന്ന​തോ​ടെ കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളാ​യി രൂ​പ​പ്പെ​ടു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story