Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right...

കു​ടി​വെ​ള്ള​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം; വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
രാ​ജാ​ക്കാ​ട്: കു​ടി​വെ​ള്ള​ത്തെ ചൊ​ല്ലി ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്​ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച അ​യ​ൽ​വാ​സി അ​റ​സ്​​റ്റി​ൽ. രാ​ജ​കു​മാ​രി ക​ണ്ട​ത്തി​പ്പാ​ലം ഇ​ച്ചി​ത്തോ​ട്ടി​ൽ സു​ഗ​ന്ധി​യു​ടെ വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ അ​യ​ൽ​വാ​സി പു​ളി​ക്ക​പ​റ​മ്പി​ൽ ബി​ജു​വി​നെ രാ​ജാ​ക്കാ​ട്​ പൊ​ലീ​സ്​​ അ​റ​സ്​​റ്റ്​ ചെ​യ്തു. സു​ഗ​ന്ധി​യു​ടെ വീ​ടി​​െൻറ ജ​ന​ൽ​ച്ചി​ല്ലു​ക​ളും കു​ടി​വെ​ള്ള ടാ​ങ്കും അ​ടി​ച്ചു​ത​ക​ർ​ത്തി​രു​ന്നു. സു​ഗ​ന്ധി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള കു​ള​ത്തി​ൽ​നി​ന്ന്​ സ​മീ​പ​വാ​സി​യാ​യ വി​ജ​യ​ൻ മോ​േ​ട്ടാ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം എ​ടു​ത്തി​രു​ന്നു. വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മാ​യി. വി​ജ​യ​ൻ കു​ളം കൈ​യ​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് സു​ഗ​ന്ധി രാ​ജാ​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​രു​വ​രെ​യും സ്​​റ്റേ​ഷ​നി​ലേ​ക്ക്​ ച​ർ​ച്ച​ക്കു​വി​ളി​ച്ച ദി​വ​സം രാ​വി​ലെ ഏ​േ​ഴാ​ടെ വി​ജ​യ​ൻ​വീ​ട്ടി​ൽ​നി​ന്ന്​ കോ​ടാ​ലി​യു​മാ​യി എ​ത്തി സു​ഗ​ന്ധി​യു​ടെ വീ​ടിെൻറ ജ​ന​ൽ​ച്ചി​ല്ലു​ക​ളും വാ​ട്ട​ർ ടാ​ങ്കും അ​ട​ക്കം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു​ള്ളി​ൽ ക​യ​റി​യും ആ​ക്ര​മ​ണം ന​ട​ത്തി. താ​ൻ കു​ട്ടി​ക​ളു​മാ​യി ഓ​ടി അ​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യെ​ന്നും പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളെ​യും ഇ​യാ​ൾ മ​ർ​ദി​ച്ചെ​ന്നും സു​ഗ​ന്ധി പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story