Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുടിവെള്ള ടാങ്കില്‍ ...

കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയതായി പരാതി

text_fields
bookmark_border
ഉപ്പുതറ: കാഞ്ചിയാര്‍ പുതിയപാലം മേഖലയില്‍ കുടിക്കാനായി ശേഖരിച്ചുവെച്ച കുടിവെള്ള ടാങ്കില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലര്‍ത്തിയതായി പരാതി. കാഞ്ചിയാര്‍ പാടക്കല്‍ പി.ഡി. രാജേഷിന്‍െറ കുടിവെള്ള ടാങ്കിലാണ് വിഷം കലര്‍ത്തിയത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. രാജേഷും കുടുംബവും നാട്ടില്‍ പോയി തിരികെ എത്തിയപ്പോള്‍ കുടിവെള്ളത്തിനായി ടാപ്പ് തുറന്നപ്പോഴാണ് കീടനാശിനിയുടെ ദുര്‍ഗന്ധം ഉണ്ടായത്. ഇതത്തേുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുടിവെള്ളത്തില്‍ കീടനാശിനി കലര്‍ത്തിയതായി മനസ്സിലായത്. തുടര്‍ന്ന് പരാതി നല്‍കിയതോടെ കട്ടപ്പന പൊലീസ് സ്ഥലത്തത്തെി വെള്ളത്തിന്‍െറ സാമ്പിള്‍ ശേഖരിച്ചു. നേരത്തേയും സമാനരീതിയില്‍ കുടിവെള്ളം മലിനപ്പെടുത്തിയതായി പരാതിയുണ്ട്. എന്നാല്‍, ഇതുവരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story