ഗതാഗത പ്രശ്​നങ്ങൾ ചർച്ചചെയ്യാൻ വിളിച്ച യോഗം എതിർപ്പിൽ മുങ്ങി; മാറ്റി

12:14 PM
15/06/2017

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ചേ​ർ​ന്ന ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗം രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി.
ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11ന് ​തൊ​ടു​പു​ഴ ​െറ​സ്​​റ്റ്​ ഹൗ​സി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ സ​ഫി​യാ ജ​ബ്ബാ​റി​​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം ആ​രം​ഭി​ച്ച​ത്. ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ​യെ വി​ളി​ച്ച​പ്പോ​ൾ സി.​പി.​എം നേ​താ​വ് ടി.​ആ​ർ. സോ​മ​നാ​ണ് ആ​ദ്യം എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അം​ഗീ​കൃ​ത രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ ആ​രെ​യും യോ​ഗ​ത്തി​ന് ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നാ​യി സോ​മ​ൻ. പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി. മു​മ്പ് ന​ട​ന്ന യോ​ഗ​ങ്ങ​ളു​ടെ മി​നി​റ്റ്​​സ് രേ​ഖ​പ്പെ​ടു​ത്തി​യ ബു​ക്ക് സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ബി.​ജെ.​പി കൗ​ൺ​സി​ല​ർ ബാ​ബു പ​ര​മേ​ശ്വ​ര​ൻ ആ​രോ​പി​ച്ചു. തു​ട​ർ​ന്ന് എം.​എ​ൽ.​എ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യോ​ടും ജോ​യ​ൻ​റ്​ ആ​ർ.​ടി.​ഒ​യോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി. ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് ത​ന്ന ലി​സ്​​റ്റ്​ പ്ര​കാ​ര​മാ​ണ് രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ച​തെ​ന്ന് ജോ​യ​ൻ​റ്​ ആ​ർ.​ടി.​ഒ ജോ​ളി ജോ​ർ​ജ്​ പ​റ​ഞ്ഞു. മു​മ്പ് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​നു​മു​ന്നി​ലെ ഓ​ട്ടോ സ്​​റ്റാ​ൻ​ഡി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ ചി​ല പ്രാ​ദേ​ശി​ക രാ​ഷ്​​ട്രീ​യ നേ​താ​ക്ക​െ​ള ച​ർ​ച്ച​ക്ക്​ വി​ളി​ച്ചി​രു​ന്നു. അ​തേ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ​യാ​ണ് ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ഇ​വ​ർ പ​ല​രും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ള​ല്ല. തു​ട​ർ​ന്ന് മു​ഖ്യ​ധാ​ര രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ വി​ളി​ച്ച് വീ​ണ്ടും യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചാ​ണ്​ പി​രി​ഞ്ഞ​ത്.

COMMENTS