കുട്ടി ഡ്രൈവർമാരുടെ മരണപ്പാച്ചിൽ; അടിമാലിയിൽ അപകടം വര്‍ധിക്കുന്നു

12:14 PM
15/06/2017

അ​ടി​മാ​ലി: ലൈ​സ​ന്‍സും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ കു​ട്ടി ​ൈ​ഡ്ര​വ​ര്‍മാ​ര്‍ വി​ല​സു​ന്നു. ഹെ​ല്‍മ​റ്റ് വേ​ട്ട​യി​ലും സീ​റ്റ്‌​ബെ​ല്‍റ്റ് പ​രി​ശോ​ധ​ന​യി​ലും മാ​ത്ര​മാ​ക്കി വാ​ഹ​ന പ​രി​ശോ​ധ​ന പൊ​ലീ​സ് ഒ​തു​ക്കു​ന്ന​താ​ണ്​ ​പ്ര​ശ്​​നം.
പൊ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും മി​ക്ക​പ്പോ​ഴും ഹെ​ല്‍മ​റ്റ് പ​രി​ശോ​ധ​ന ന​ട​ത്താ​റു​ണ്ട്. പ​ക്ഷേ, ഹെ​ല്‍മ​റ്റു​െ​വ​ച്ച് വ​രു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​റി​ല്ല. പ​രി​ശീ​ല​നം​പോ​ലും ല​ഭി​ക്കാ​ത്ത ഡ്രൈ​വ​ര്‍മാ​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​തും പ​തി​വാ​യി.
18 തി​ക​യാ​ത്ത ലൈ​സ​ന്‍സി​ല്ലാ​ത്ത കു​ട്ടി ഡ്രൈ​വ​ർ​മാ​രാ​ണ്​ അ​മി​ത​വേ​ഗ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​യി​ക്കു​ന്ന​ത്. ചെ​വി​യ​ട​പ്പി​ക്കു​ന്ന ശ​ബ്​​ദ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു​മൂ​ലം കാ​ല്‍ന​ട​ക്കാ​ർ ഭീ​തി​യി​ലാ​ണ്. നി​യ​മ​വി​ധേ​യ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ക്കും കു​ട്ടി ഡ്രൈ​വ​ർ​മാ​ർ ഭീ​ഷ​ണി​യാ​ണ്. ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍ന്ന​തോ​ടെ പൊ​ലീ​സ്​ രം​ഗ​ത്ത് എ​ത്തി​യെ​ങ്കി​ലും താ​ക്കീ​ത്​ ന​ല്‍കി വി​ടു​ക മാ​ത്ര​മാ​ണ്​ ചെ​യ്യു​ന്ന​ത്.
ക​ർ​ശ​ന​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ ഫ​ലം കാ​ണു​ന്നി​ല്ല. ചി​ല പ്ര​ധാ​ന ടൗ​ണു​ക​ളി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ട്ടോ- ടാ​ക്‌​സി ഉ​ള്‍പ്പെ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​ത് മ​തി​യാ​യ രേ​ഖ​ക​ളോ ലൈ​സ​ൻ​സോ ഇ​ല്ലാ​ത്ത​വ​രു​മാ​ണ്. വാ​ഹ​ന​ങ്ങ​ള്‍ക്ക് ഇ​ന്‍ഷു​റ​ന്‍സും സ്​​റ്റാ​ൻ​ഡ്​ പെ​ര്‍മി​റ്റ്​ ഉ​ള്‍പ്പെ​ടെ രേ​ഖ​ക​ളു​മി​ല്ല. പ​ഞ്ചാ​യ​ത്തി​ല്‍ ര​ജി​സ്​​റ്റ​ർ ചെ​യ്ത്​ സ്​​റ്റാ​ൻ​ഡ്​ പെ​ര്‍മി​റ്റ് എ​ടു​ക്ക​ണ​മെ​ന്ന്​ നി​യ​മ​മു​ണ്ടെ​ങ്കി​ലും ഇ​തും പാ​ലി​ക്കു​ന്നി​ല്ല.
പ​ഞ്ചാ​യ​ത്തി​​െൻറ​യും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​​െൻറ​യും പൊ​ലീ​സി​​െൻറ​യും ​േ​ന​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ ക​മ്മി​റ്റി ഉ​ണ്ടെ​ങ്കി​ലും ക​മ്മി​റ്റി കൂ​ടാ​നോ വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ല. അ​ന​ധി​കൃ​ത ഓ​ട്ടോ സ്​​റ്റാ​ൻ​ഡു​ക​ൾ നാ​ലെ​ണ്ണ​മാ​ണ് അ​ടി​മാ​ലി​യി​ല്‍.
ഇ​തോ​ടെ വ്യാ​പാ​രി​ക​ള​ട​ക്കം പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ന​ധി​കൃ​ത ഓ​ട്ടോ സ്​​റ്റാ​ൻ​ഡു​ക​ൾ മാ​റ്റ​ണ​മെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തും പൊ​ലീ​സും ത​യാ​റാ​കു​ന്നി​ല്ല.
ഭ​ര​ണ​ക​ക്ഷി​യി​ലെ പ്ര​ധാ​ന രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​യു​ടെ സ​മ്മ​ർ​ദ​മാ​ണ്​ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​യാ​ന്‍ പൊ​ലീ​സി​നോ പ​ഞ്ചാ​യ​ത്തി​നോ ക​ഴി​യാ​തെ വ​രാ​ൻ കാ​ര​ണം.
ഹൈ​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ത്ത അ​ധി​കൃ​ത​ര്‍ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക്ക് ഹ​ര​ജി ന​ല്‍കി​യി​രി​ക്കു​ക​യാ​ണ് അ​ടി​മാ​ലി​യി​ലെ വ്യാ​പാ​രി​ക​ള്‍.

COMMENTS