Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയ സീനിയര്‍...

ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്; കേരളത്തിന് ഓവറോള്‍

text_fields
bookmark_border
തൊടുപുഴ: ഛത്തീസ്ഗഢിലെ റായ്പൂരില്‍ സമാപിച്ച ദേശീയ സീനിയര്‍ പുരുഷ-വനിത വിഭാഗം ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. കേരളമാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. വനിത വിഭാഗത്തിലും ഓവറോളും കേരളം നിലനിര്‍ത്തി. അഞ്ച് സ്വര്‍ണം, ഒമ്പത് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്‍െറ മെഡല്‍ നേട്ടം. മുന്‍ കേരളതാരം തമിഴ്നാടിന്‍െറ സി.എ. ഭവാനിദേവിയെ വീഴ്ത്തി സംസ്ഥാനത്തിന്‍െറ ജോസ്ന ക്രിസ്റ്റി ജോസ് (കണ്ണൂര്‍) അട്ടിമറിസ്വര്‍ണം നേടി. ഫോയില്‍, എപ്പി, സാബ്റേ ഇനങ്ങളില്‍ 24 അംഗടീമാണ് കേരളത്തിനുവേണ്ടി അങ്കത്തിനിറങ്ങിയതെന്ന് ഫെന്‍സിങ് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത നാല് പുരുഷന്മാരൊഴികെ എല്ലാവര്‍ക്കും മെഡല്‍ നേടാനായി. സാഗര്‍ എസ്. ലാഗു, ഒ. രജീഷ്ണ എന്നിവരായിരുന്നു ടീമിന്‍െറ പരിശീലകര്‍. അരുണ്‍ എസ്. നായര്‍, രേഷ്മ മുരളി എന്നിവരായിരുന്നു ടീം മാനേജര്‍മാര്‍. നവംബറില്‍ മണിപ്പൂരില്‍ നടന്ന ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞമാസം ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കേരളത്തിനായിരുന്നു ഓവറോള്‍. 2020 ഒളിമ്പിക്സ് എന്‍ട്രിക്കായി പരിശ്രമിക്കുന്ന കേരളത്തിന് ആത്മവിശ്വാസം പകരുന്നതാണ് തുടര്‍ച്ചയായ വിജയങ്ങളെന്നും സെക്രട്ടറി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story