Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sept 2016 6:58 PM IST Updated On
date_range 21 Sept 2016 6:58 PM ISTവന്യമൃഗശല്യം: കാട്ടാനകളുടെ സാന്നിധ്യം കണ്ടത്തെുന്ന അലര്‍ട്ട് സിസ്റ്റത്തിന് അഞ്ചു ലക്ഷം
text_fieldsbookmark_border
മൂന്നാര്‍: ജനവാസമേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിനു വനത്തിനുള്ളില്‍ ചെക്ഡാം നിര്‍മിക്കാനും വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്കുള്ള തീറ്റ കണ്ടത്തെുന്നതിനും വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിനു വിവിധ പദ്ധതികള്‍ ആവിഷ്കരിക്കാനും തീരുമാനം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കുന്നതിന് ആവശ്യമായ പരിഹാരം കണ്ടത്തൊന്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്‍ നേതൃത്വത്തില്‍ ഏകദിന ശില്‍പശാലയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജനവാസ മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം കണ്ടത്തെുന്ന അലര്‍ട്ട് സിസ്റ്റത്തിനായി എം.എല്‍.എ ഫണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ നല്‍കും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് നേതൃത്വത്തില്‍ വളന്‍റിയര്‍മാരെ നിയമിക്കും. എസ്റ്റേറ്റുകളില്‍ താമസിക്കുന്നവരെയാണ് നിയമിക്കുന്നത്. ശല്യക്കാരായ കുരങ്ങന്മാരെ നീക്കാന്‍ മറയൂരില്‍ പരിക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കും. ആനയുടെ ശല്യം കുറക്കുന്നതിനായി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഫെന്‍സിങ് സ്ഥാപിക്കും (റെയില്‍വേ ഗര്‍ഡര്‍), നിലവിലുള്ളവയുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തും. കൃഷിനാശത്തിനും വന്യമൃഗ ആക്രമണത്തിനും നഷ്ടപരിഹാരം ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. തോട്ടം മേഖലയില്‍ കടുവയുടെ ആക്രമണത്തില്‍ ചത്ത പശുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. കുരങ്ങ്, പന്നി എന്നിവയുടെ വംശവര്‍ധനവിന്‍െറ കണക്കുകള്‍ കണ്ടത്തൊന്‍ പഠനങ്ങള്‍ നടത്തും. മൂന്നാര്‍ ഫോറസ്റ്റ് ഐ.ബിയില്‍ നടത്തിയ ശില്‍പശാല ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ജി. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഓഫിസര്‍ അമീദ് മല്ലിക, അഡീഷനല്‍ പി.സി.സി.എഫ് ഗോപാലകൃഷ്ണന്‍, ഐ.എഫ്.എസ് (സി.സി.എഫ് കോട്ടയം), മൂന്നാര്‍ ഡി.എഫ്.ഒ നാഗേന്ദ്ര ബാബു, കോട്ടയം ഡി.എഫ്.ഒ എം.എസ്. ജയറാം,കോതമംഗലം ഡി.എഫ്.ഒ ദീപ, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, മെംബര്‍മാര്‍, കണ്ണന്‍ ദേവന്‍ കമ്പനി പ്രതിനിധികള്‍, വിവിധ സൊസൈറ്റി, എന്‍.ജി.ഒ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story