Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഞായറാഴ്ച ഓണം...

ഞായറാഴ്ച ഓണം ആഘോഷിച്ച് ഉദ്യോഗസ്ഥര്‍

text_fields
bookmark_border
തൊടുപുഴ: ഓണാഘോഷം ഓഫിസ് സമയങ്ങളില്‍ വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഞായറാഴ്ച ദിവസം ഓണം ആഘോഷിച്ച് ജീവനക്കാരും കുടുംബവും. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്‍റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് ഓണാഘോഷം ഞായറാഴ്ച നടന്നത്. ആഘോഷ പരിപാടികള്‍ ലഘൂകരിച്ചതിലൂടെ ലഭിച്ച തുക അനാഥാലയത്തിലെ കുട്ടികള്‍ക്ക് ഓണസദ്യ ഒരുക്കാനായി നല്‍കി. തൊടുപുഴ അര്‍ബന്‍ ബാങ്ക് ഹാളിലാണ് വ്യത്യസ്ത ഓണാഘോഷ പരിപാടിയും കുടുംബസംഗമവും നടന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ പി.ജി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്‍റ് ലിന്‍ജോ ജോസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഗിരീഷ് കുമാര്‍, ട്രഷറര്‍ അരുണ്‍ കുമാര്‍, കണ്‍വീനര്‍മാരായ പ്രതീഷ് കുമാര്‍, അനില, അബിത അസീസ് എന്നിവര്‍ സംസാരിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ നടക്കേണ്ട ആഘോഷ പരിപാടികള്‍ മാറ്റിവെച്ച് കൃഷിഭവനുകളിലെ ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചു പരിപാടി നടത്തിയത്. പൂക്കളം, വിവിധ കലാകായിക മത്സരങ്ങള്‍, ഓണസദ്യ എന്നിവയുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story