Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2016 6:32 PM IST Updated On
date_range 7 Sept 2016 6:32 PM ISTതൊടുപുഴയാര്‍ സംരക്ഷണം: ഫണ്ട് ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍
text_fieldsbookmark_border
തൊടുപുഴ: തൊടുപുഴ ആറിന്‍െറ സംരക്ഷണം ലക്ഷ്യമാക്കി ക്ളീന്‍ തൊടുപുഴ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാന്‍ അടിയന്തരമായി ഫണ്ട് ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്. ക്ളീന്‍ കേരള പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കിയ ശേഷം നാലുമാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നും കമീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നഗരസഭാ സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയര്‍ക്കും നിര്‍ദേശം നല്‍കി. ഓടകളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി വേണമെന്നും കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് പറഞ്ഞു. തൊടുപുഴയാറിന്‍െറ ഗുരുതര മലിനീകരണത്തെക്കുറിച്ച് ‘മാധ്യമം’ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ കമീഷന്‍ സ്വമേധയാ കേസെടുക്കുകയും നഗരസഭാ സെക്രട്ടറിയടക്കമുള്ളവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊടുപുഴയാറില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുകയാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും കണ്ടത്തെിയിരുന്നു. എന്നിട്ടും വിഷയത്തില്‍ അധികൃതര്‍ നിസ്സംഗത പുലര്‍ത്തിയതിനെ തുടര്‍ന്നാണ് കമീഷന്‍െറ ഉത്തരവ്. തൊടുപുഴ നഗരത്തിലെ ഓടകളിലെ മലിനജലം സംസ്കരിക്കാന്‍ സിറ്റി സാനിറ്റേഷന്‍ പാനലില്‍ ഉള്‍പ്പെടുത്തി നഗര ശുചീകരണ പദ്ധതികള്‍ നടപ്പാക്കണമെന്നും തൊടുപുഴയാറിന്‍െറ സംരക്ഷണത്തിന് നടപടി സ്വീകരിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. റെസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സംഘടനകള്‍, പൗരസമിതികള്‍ എന്നിവയുടെ സഹകരണത്തോടെ പുഴ മലിനമാകാതിരിക്കാന്‍ ബോധവത്കരണ പരിപാടികള്‍ നടപ്പാക്കണം. പ്ളാസ്റ്റിക്, കാരി ബാഗുകളുടെ ഉപയോഗം പരമാവധി കുറക്കണം. തുണിസഞ്ചിപോലെ പ്രകൃതിക്കിണങ്ങിയവ മാതൃകയാക്കണം. പ്ളാസ്റ്റിക് മാലിന്യംപോലെ ഗുരുതരമാണ് ഇലക്ട്രോണിക് മാലിന്യമെന്നും കമീഷന്‍ നിരീക്ഷിച്ചു. പുഴയുടെ ഇരുവശത്തുമുള്ള വന്‍കിട കെട്ടിടങ്ങളില്‍ നിന്നും ഹോട്ടലുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ മാലിന്യം പുഴയിലേക്ക് എത്തുന്നതായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടത്തെിയത്. അറവുമാലിന്യം, ആശുപത്രി മാലിന്യം, കീടനാശിനികളുടെയും കളനാശിനികളുടെയും രാസവളങ്ങളുടെയും അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം പുഴയില്‍ എത്തുന്നതായും പഠനത്തില്‍ തെളിഞ്ഞിരുന്നു. 100 മില്ലി വെള്ളത്തില്‍ ഒരുകോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം പോലും മാലിന്യത്തിന്‍െറ പരിധിയില്‍ വരും. എന്നാല്‍, തൊടുപുഴയാറില്‍ നൂറ് മില്ലി വെള്ളത്തില്‍ ഏഴ് കോളിഫോം ബാക്ടീരിയയുണ്ട്. പുഴയില്‍ മാലിന്യം തള്ളുന്നവരെ കണ്ടത്തൊന്‍ കാമറകളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യം തള്ളുന്നവരുടെ എണ്ണത്തില്‍ കുറവില്ല. പിടിക്കപ്പെട്ടാല്‍ പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story