പോളിങ് സ്റ്റേഷനുകളില്‍ അംഗപരിമിതര്‍ക്കും വൃദ്ധര്‍ക്കും വീല്‍ചെയറുകള്‍
text_fieldsതൊടുപുഴ: അംഗപരിമിതര്‍ക്കും വൃദ്ധര്‍ക്കും അവശര്‍ക്കും സുഗമമായി വോട്ട് ചെയ്യാനായി 114 വീല്‍ചെയറുകളും വിവിധ പോളിങ് സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 780ലധികം പോളിങ് സ്റ്റേഷനുകളില്‍ സ്ഥിരം റാമ്പ് സൗകര്യവും ശേഷിക്കുന്ന ഇടങ്ങളില്‍ താല്‍ക്കാലിക സംവിധാനവും ഏര്‍പ്പെടുത്തി. എല്ലാ പോളിങ് സ്റ്റേഷനുകളിലും ടോയ്ലറ്റും കാത്തിരിപ്പ് സ്ഥലവും കുടിവെള്ളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ വിതരണ കേന്ദ്രങ്ങളിലും ജീവനക്കാരുടെ ക്ഷേമത്തിനായി വെല്‍ഫെയര്‍ ഓഫിസര്‍മാരെ നിയമിച്ചിട്ടുണ്ട്. കുടുംബശ്രീ ആഭിമുഖ്യത്തില്‍ വിതരണ കേന്ദ്രങ്ങളില്‍ കാന്‍റീന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് ഉദ്യാഗസ്ഥരുടെ ക്ഷേമത്തിനായി മൂന്ന് ബൂത്തുകള്‍ക്ക് ഒരു വെല്‍ഫെയര്‍ ഓഫിസര്‍ എന്ന നിലയില്‍ ആവശ്യത്തിന് വെല്‍ഫെയര്‍ ഓഫിസര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിന് എല്ലാ വിതരണ കേന്ദ്രങ്ങളിലും പോളിങ് ബൂത്തുകളിലും ശുചിത്വ മിഷന്‍ നേതൃത്വത്തില്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റരീതിയില്‍ നടത്താന്‍ പോളിങ് ഉദ്യോഗസ്ഥര്‍, സെക്ടറല്‍ ഓഫിസര്‍മാര്‍, കൗണ്ടിങ് ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനവും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.