Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2016 6:07 PM IST Updated On
date_range 12 May 2016 6:07 PM ISTആവേശം നിറച്ച് അവസാനവട്ട പ്രചാരണം
text_fieldsbookmark_border
തൊടുപുഴ: ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളില്‍ തൊടുപുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ജെ. ജോസഫ് പര്യടനം നടത്തി. സ്വീകരണ പരിപാടികള്‍ക്ക് വി.എം. ചാക്കോ, തോമസ് മാത്യു കക്കുഴി, കെ.എം. കാസിം, വി.പി. ഷാജി, ബേബി മാണിശേരി, ടോമി കാവാലം, ചാര്‍ളി ആന്‍റണി, ജെയ്മോന്‍ എബ്രഹാം, സെലിന്‍ ബേബി, സനൂജ സുബൈര്‍, സഫിയ മുഹമ്മദ്, ഡാലി ഫ്രാന്‍സിസ്, ജോസ് പാലാട്ട്, മാത്യു വാരികാട്ട്, ജോസ് താന്നിക്കല്‍, റെജി സേവി, പത്രോസ് മുത്തോലി, ബിജോ മുണ്ടക്കല്‍, സണ്ണി ഉപ്പുകുന്ന്, ബിജു ജോസഫ്, മിനി ജെറി, ഡിയോണ്‍ മുണ്ടിയാങ്കല്‍, തോമസ് മൈലാടൂര്‍, സനീഷ് പഴയിടം, ഡിനു കണിയാമറ്റം, ജെയ്മോന്‍ നാകംതോണി, ഷാജി ചേര്‍ത്തല എന്നിവര്‍ നേതൃത്വം നല്‍കി. പി.ജെ. ജോസഫ് വ്യാഴാഴ്ച വെള്ളിയാമറ്റം പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് മേത്തൊട്ടി കിഴക്ക്, 8.30ന് മേത്തൊട്ടി പടിഞ്ഞാറ്, 8.45ന് പൂമാല സ്കൂള്‍ ജങ്ഷന്‍, 9.15ന് നാളിയാനി, 9.45ന് കൂവക്കണ്ടം, 10ന് പൂമാല സ്വാമിക്കവല, 10.30ന് പന്നിമറ്റം, 11ന് ലത്തീന്‍ പള്ളി, 11.30ന് തേവരുപാറ, 12ന് പൂച്ചപ്ര, 12.30ന് നാടുകാണി, ഒന്നിന് കുരുതിക്കളം, മൂന്നിന് കാഞ്ഞാര്‍, 3.30ന് വെള്ളിയാമറ്റം, നാലിന് ഇറുക്കുപാലം, 4.30ന് വെട്ടിമറ്റം കത്തോലിക്കാപള്ളി ജങ്ഷന്‍, അഞ്ചിന് വെട്ടിമറ്റം എണ്ണപ്പനത്തോട്ടം ജങ്ഷന്‍, 5.30ന് കലയന്താനി, ആറിന് കൊന്താലപള്ളി, 6.30ന് ഇളംദേശത്ത് സമാപനം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി റോയി വാരികാട്ട് ബുധനാഴ്ച തൊടുപുഴ നഗരത്തില്‍ പര്യടനം നടത്തി. വെങ്ങല്ലൂര്‍ പ്ളാവിന്‍ചുവട്ടില്‍ നിന്നാരംഭിച്ച സ്ഥാനാര്‍ഥി പര്യടനം 56 കേന്ദ്രങ്ങള്‍ പിന്നിട്ട് കുമ്പംകല്ലിലാണ് രാത്രി വൈകി സമാപിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി.വി. മത്തായി, പ്രസിഡന്‍റ് കെ. സലിംകുമാര്‍, ടി.ആര്‍. സോമന്‍, എന്‍. സദാനന്ദന്‍, കെ.വി. സണ്ണി, പി.പി. ജോയി, ജോസ് ജേക്കബ്, വി.ആര്‍. പ്രമോദ്, മുഹമ്മദ് അഫ്സല്‍, കെ.എം. സോമന്‍, ഇ.കെ. അജിനാസ്, കെ.കെ. രാജന്‍, പി.ഇ. ഹുസൈന്‍, അഡ്വ. ഷാജി തെങ്ങുംപിള്ളി, ജോസ് ചുവപ്പുങ്കല്‍, ടി.പി. കുഞ്ഞച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യാഴാഴ്ച ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ പര്യടനം നടത്തും. ചെറുതോണി: ഇടുക്കി മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജിന് കീരിത്തോട്ടില്‍ സ്വീകരണം നല്‍കി. കഞ്ഞിക്കുഴിയില്‍ ആരംഭിച്ച സ്വീകരണം മുരിക്കാശേരിയില്‍ സമാപിച്ചു. എല്‍.ഡി.എഫ്, ഹൈറേഞ്ച് സംരക്ഷണ സമിതി നേതാക്കളായ സി.വി. വര്‍ഗീസ്, മാത്യു സ്റ്റീഫന്‍, എം.കെ. പ്രിയന്‍, അനില്‍ കൂവപ്ളാക്കല്‍, ബിജു പുന്നയാര്‍, ബിജു പുരുഷോത്തമന്‍, ടോമി തോമസ്, ജോര്‍ജ് അഗസ്റ്റിന്‍, റോമിയോ സെബാസ്റ്റ്യന്‍, സിജി ചാക്കോ, സിനോജ് വള്ളാടി, സി.എം. അസീസ്, സണ്ണി ഇല്ലിക്കല്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ കാര്‍ഷിക മേഖലയിലും ആദിവാസി മേഖലയിലും വികസനമത്തെിക്കാനായത് യു.ഡി.എഫ് സര്‍ക്കാറിന്‍െറ കര്‍ഷക പ്രതിബദ്ധതയുടെ ഭാഗമാണെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ പര്യടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകരില്‍ ആശങ്ക വളര്‍ത്താനാണ് എം.പി ഉള്‍പ്പെടെ ശ്രമിക്കുന്നത്. കര്‍ഷകരെ ആശങ്കയിലാക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നവരെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. പര്യടനത്തോടനുബന്ധിച്ച വിവിധ യോഗങ്ങളില്‍ ആഗസ്തി അഴകത്ത്, ജോസ് ഊരക്കാട്ടില്‍, പി.കെ. മോഹന്‍ദാസ്, ബേബി ഐക്കര, എ.പി. ഉസ്മാന്‍, രാജു തോമസ്, ടി.ജെ. വര്‍ക്കി, എം.ഡി. അര്‍ജുനന്‍, പി.ഡി. ശോശാമ്മ, കെ.എന്‍. മുരളി, ഷീബ ജയന്‍, സജീവന്‍ തേനിക്കാകുഴി, സുകുമാരന്‍ കാണി, ജോസ്കുഴികണ്ടം, ശശി കണ്യാലില്‍, സേവ്യര്‍ തോമസ്, മനോഹര്‍ ജോസഫ്, ടോമി തീവള്ളി, വി.കെ. ഉമ്മര്‍ഖാന്‍, അപ്പച്ചന്‍ ഏറത്ത്, പി.ടി. ജയകുമാര്‍, സജിജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കി മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ബിജു മാധവന്‍െറ തെരഞ്ഞെടുപ്പ് പര്യടനം കൊന്നത്തടി പഞ്ചായത്തില്‍ നടന്നു. മങ്കുവയില്‍നിന്ന് രാവിലെ എട്ടിന് ആരംഭിച്ച പര്യടനം വൈകുന്നേരം ആറിന് പാറത്തോട്ടില്‍ സമാപിച്ചു. വിവിധ കുടുംബ യോഗങ്ങളില്‍ അദ്ദേഹം സംസാരിച്ചു. രഞ്ജിത് കാവള്ളാട്ട്, രാജു ആഞ്ഞിലിതോപ്പില്‍, ജയന്‍ ചാലിക്കര, സുമ രാധാകൃഷ്ണന്‍, ബി.ജെ.പി നേതാക്കളായ ഷാജി നെല്ലിപ്പറമ്പില്‍, എ.ഒ. സോമന്‍, ടി.ഡി. ഗോപകുമാര്‍, കെ.ജി. സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച മരിയാപുരം, കാമാക്ഷി പഞ്ചായത്തില്‍ പ്രചാരണം നടക്കും. രാവിലെ എട്ടിന് ജവാന്‍സിറ്റിയില്‍നിന്ന് ആരംഭിച്ച് വൈകീട്ട് ആറിന് തങ്കമണിയില്‍ സമാപിക്കും. നെടുങ്കണ്ടം: യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു ഇരട്ടയാര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. ഇരട്ടയാര്‍ ടൗണില്‍ നടന്ന സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളില്‍ ശ്രീമന്ദിരം ശശികുമാര്‍, കെ.ആര്‍. സുകുമാരന്‍ നായര്‍, ജോസ് പാലത്തിനാല്‍, ഇ.കെ. വാസു, ജി. മുരളീധരന്‍, ജോസ് വാട്ടപ്പള്ളി, റെജി ഇലിപ്പുലിക്കാട്ട്, ജിന്‍സണ്‍ വര്‍ക്കി, ജോസുകുട്ടി കണ്ണമുണ്ടയില്‍, സിജോ നടക്കല്‍, ആനിയമ്മ ജോസഫ്, ഷാജി പുള്ളോലി എന്നിവര്‍ സംസാരിച്ചു. സേനാപതി വേണു വ്യാഴാഴ്ച ഉടുമ്പന്‍ചോല പഞ്ചായത്തില്‍ പര്യടനം നടത്തും. പാറത്തോട്ടില്‍ ആരംഭിക്കുന്ന പര്യടനം ഡി.സി.സി ജനറല്‍ സെക്രട്ടറി ജി. മുരളീധരനും വൈകീട്ട് ഉടുമ്പന്‍ചോലയില്‍ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി ഇബ്രാഹീംകുട്ടി കല്ലാറും ഉദ്ഘാടനം ചെയ്യും. മൂന്നാര്‍: എസ്റ്റേറ്റ് മേഖലകള്‍ക്കുശേഷം യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ. മണിയുടെ മൂന്നാര്‍ ടൗണ്‍ പ്രചാരണത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെ എഴിന് ചൊക്കനാട് സൗത് ഡിവിഷനില്‍ തുടങ്ങിയ പ്രചാരണം കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് ജി. മുനിയാണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, ഡി. കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്ഥാനാര്‍ഥിയോടൊപ്പം യു.ഡി.എഫ് പ്രവര്‍ത്തകര്‍ തൊഴിലാളികളെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. ഉച്ചയോടെ മൂന്നാര്‍ കോളനിയിലത്തെിയ സ്ഥാനാര്‍ഥിക്ക് ജോയി തോമസും സംഘവും വരവേല്‍പ് നല്‍കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ വോട്ട് ശേഖരിച്ചത്തെിയ പ്രചാരണം വൈകുന്നേരം നാലോടെയാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story