Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപല വഴിയില്‍ മായം,...

പല വഴിയില്‍ മായം, എത്തുന്നത് മാരകരോഗങ്ങളുമായ്

text_fields
bookmark_border
അടിമാലി: കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ബേക്കറി വസ്തുക്കളും പഴവര്‍ഗങ്ങളും വ്യാപകമായി വിറ്റഴിക്കുമ്പോഴും അധികൃതര്‍ മൗനത്തിലെന്ന് ആക്ഷേപം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ജില്ലയില്‍ വര്‍ധിച്ചുവരുന്നതിനും ഇത്തരം ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം മൂലമാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച പച്ചക്കറി-പഴ വര്‍ഗങ്ങളും ശരീരത്തിന് ദോഷകരമായ ചേരുവകള്‍ അടങ്ങിയ ബേക്കറി ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നതാണ് ജില്ലയില്‍ മാരകരോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുമ്പോള്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുമുണ്ട്. കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന മാമ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ കാര്യമായ പരിശോധനകള്‍ നടക്കാതെയാണ് വില്‍പനക്ക് എത്തുന്നത്. ബേക്കറികളില്‍ മാത്രമാണ് പലപ്പോഴും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നത്. ഇതുതന്നെ ശുചിത്വത്തിന്‍െറ പേരിലുള്ളതാണ്. പഴകിയ ആഹാര പദാര്‍ഥങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിലുപരി ബേക്കറി സാധനങ്ങള്‍ അടക്കമുള്ളവയുടെ രാസപരിശോധന നടത്താറില്ല. റോഡ് വക്കുകളിലും പഴം പച്ചക്കറി കടകളിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച് വില്‍ക്കുന്ന മാമ്പഴവും ഓറഞ്ചും മുന്തിരിയുമെല്ലാം മാരകരാസപ്രയോഗം നടത്തിയതാണ്. ഉന്തുവണ്ടികളിലും പെട്ടി ഓട്ടോകളിലുമെല്ലാം എത്തിച്ച് വില്‍ക്കുന്ന പഴവര്‍ഗങ്ങളില്‍ പലതും വിഷാംശം കലര്‍ന്നതാണെന്ന പരാതി നേരത്തേ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം സാധനങ്ങളുടെ സാമ്പ്ള്‍ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പിനും കാര്യമായ സംവിധാനം ഇല്ല. പുറമെ നിന്ന് വരുന്ന ബേക്കറി വിഭവങ്ങളിലാണ് കൂടുതലായും രാസപ്രയോഗം നടക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന രൂപത്തിലുള്ള പാക്കറ്റുകളില്‍ വിപണികളില്‍ എത്തുന്ന ചോക്ളേറ്റുകള്‍ കുഞ്ഞുങ്ങളില്‍ ജീവിത ശൈലീരോഗങ്ങള്‍ക്ക് കാരണമാകുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യത്തിന് ഒരു പോലെ ദോഷമാകുന്ന വസ്തുക്കള്‍ നിരോധിക്കണമെന്ന ആവശും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത പലതരം ശീതള പാനീയങ്ങളും ജില്ലയില്‍ വില്‍പന നടത്തുന്നുണ്ട്. മിനറല്‍ വാട്ടറുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഗുണനിലവാരം കുറഞ്ഞതും മാരകരാസവസ്തുക്കള്‍ ഉപയോഗിച്ചുള്ളതുമായ ഭക്ഷ്യവസ്തുകളുടെ ഉല്‍പാദനവും വിപണനവും നിയന്ത്രിക്കാന്‍ ഫലപ്രദമായ ഇടപെടല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തുന്നുമില്ല. കാന്‍സര്‍, ശ്വാസകോശം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ പ്രമേഹവും രക്തസമ്മര്‍ദവും വ്യാപകമാകുന്നതിനും ഇത്തരം ആഹാരവസ്തുക്കളുടെ ഉപയോഗം മൂലമാണ്. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴിയാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് രാസവസ്തുക്കള്‍ ഉപയോഗിച്ച പഴവര്‍ഗങ്ങളും പച്ചക്കറികളിലും എത്തുന്നത്. ഈ സാഹചര്യത്തില്‍ ചെക്പോസ്റ്റുകളില്‍ പരിശോധന സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. കൂടാതെ ജില്ലയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഏത്തക്കായ, പാവക്ക, പയര്‍, കാബേജ് മുതലായവയില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നില്ളെന്ന് ഉറപ്പു വരുത്തണം. ഗുണനിലവാരത്തിനും കൂടുതല്‍ വിളവിനും എന്‍ഡോസള്‍ഫാന്‍, ഫുറിഡാന്‍ തുടങ്ങി നിരവധി കീടനാശിനികളും മറ്റും ഉപയോഗിക്കുന്നുണ്ട്. ഇതിന് പരിഹാരമായി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story