Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2016 5:45 PM IST Updated On
date_range 8 March 2016 5:45 PM ISTവൃദ്ധയെ തലക്കടിച്ചുവീഴ്ത്തി മാല മോഷ്ടിച്ച സംഭവം; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
text_fieldsbookmark_border
മുട്ടം: വൃദ്ധയെ തലക്കടിച്ചുവീഴ്ത്തി മാല മോഷ്ടിച്ച സംഭവത്തില്‍ ലോക്കല്‍ പൊലീസിന് പ്രതിയാരെന്ന് കണ്ടത്തൊനാവാതെ വന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ചുള്‍പ്പെടെ മറ്റ് ഏജന്‍സികള്‍ക്ക് വിടണമെന്ന ആവശ്യമുന്നയിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ചൊവ്വാഴ്ച തൊടുപുഴയില്‍ എത്തുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്കാന് തയാറെടുക്കുകയാണ്. പ്രതിയെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടും പൊലീസ് അറസ്റ്റിന് തയാറാകുന്നില്ളെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. ഫെബ്രുവരി ആറിനാണ് ഇലപ്പള്ളി മുരിക്കനാനിക്കല്‍ അന്നമ്മ (96) വീട്ടുമുറ്റത്ത് അക്രമത്തിനിരയായത്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. അന്നമ്മയെ ആശുപത്രിയിലത്തെിച്ചു ഐ.സി.യുവില്‍ പ്രവേശിപ്പിക്കാനായി ബന്ധുക്കള്‍ ആഭരണങ്ങള്‍ അഴിച്ചുമാറ്റിയിപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. എന്നാല്‍, അന്നമ്മ ധരിച്ചിരുന്ന മറ്റ് ആഭരണങ്ങള്‍ നഷ്ടപ്പെടാത്തതാണ് പൊലീസിനെ കുഴക്കുന്നത്. അന്നമ്മ ആഭരണം മാറ്റാര്‍ക്കെങ്കിലും നല്‍കിയോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു. ഫെബ്രുവരി 15ന് ഈ കേസിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ട് അന്നമ്മയുടെ അയല്‍വാസിയായ ഇലപ്പള്ളി പാത്തിക്കപ്പാറയില്‍ വിന്‍സന്റിന്‍െറ ഭാര്യ ജയ്സമ്മയെ പൊലീസ് വീട്ടിലത്തെി ചോദ്യം ചെയ്തിരുന്നു. ജെയ്സമ്മക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് ഭര്‍തൃപിതാവ് ജോസും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. പൊലീസ് ചോദ്യം ചെയ്തതിന്‍െറ പിറ്റേന്ന് ജെയ്സമ്മ ഒന്നര വയസ്സുള്ള മകന് ആഷിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചെയ്യാത്ത കുറ്റം തന്‍െറ തലയില്‍ കെട്ടിവെക്കാന്‍ ഭര്‍തൃവീട്ടുകാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് കത്തെഴുതിവെച്ചിട്ടായിരുന്നു ജെയ്സമ്മ ക്രൂരകൃത്യം ചെയ്തത്. ഇതേതുടര്‍ന്ന് ആശുപത്രിയിലായ ജെയ്സമ്മയെ രണ്ടുദിവസത്തിനുശേഷം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ജെയ്സമ്മക്ക് മാല മോഷണക്കേസുമായി ബന്ധമുണ്ടോയെന്നറിയാന്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റം തെളിയിക്കാനായില്ല. ഇതേതുടര്‍ന്ന് ജയ്സമ്മക്ക് മാല മോഷണക്കേസുമായി ബന്ധമില്ളെന്ന നിഗമനത്തിലേക്കെത്തേണ്ട അവസ്ഥയിലായി പൊലീസ്. വൃദ്ധക്കെതിരെയുള്ള അക്രമം നടന്ന ശേഷം ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വെച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും സംശയത്തിന്‍െറ നിഴലിലായവരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നുവെങ്കിലും പ്രതിയെ കണ്ടത്തൊനായില്ല. ഇതിനിടെ നാട്ടിലെ നിരവധിയാളുകളെ ചുറ്റിപ്പറ്റി പലവിധ കഥകളും പ്രചരിച്ചതോടെ നാട്ടിലാകെ അസംതൃപ്തി പുകയുന്ന അവസ്ഥയുണ്ടായി. ഇങ്ങനെയൊരു മാലമോഷണം യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോയെന്ന് നാട്ടുകാരില്‍ പലരും സംശയമുന്നയിച്ചു. ഇതേതുടര്‍ന്ന് സംഭവത്തിന്‍െറ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായാണ് പ്രക്ഷോഭത്തിന് നാട്ടുകാര്‍ തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story